സ്വാസികയുടെ സംസ്ഥാന അവാര്‍ഡ് മോഷണം പോയി; ആദ്യ അവാര്‍ഡ് പോയ വിഷമത്തില്‍ താരം,വീഡിയോ

മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കിട്ടിയ നടിയാണ് സ്വാസിക വിജയ്. നിരവധി സീരിയലുകളിലൂടെയും ടെലിവിഷന്‍ ഷോയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ സ്വാസിക വിജയ് വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായ വാര്‍ത്തായയിരുന്നു സ്വാസിക വിജയുടെ അവാര്‍ഡ് മോഷണം പോയി എന്നുള്ളത്.

പിന്നീട് വീഡിയോ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.എന്നാല്‍ ഗുലുമാല്‍ എന്ന പരിപാടിയുടെ ഭാഗമായി സ്വാസിക പറ്റിക്കപ്പെടുകയായിരുന്നു. പിന്നീട് അവാര്‍ഡ് തിരിച്ച് നല്‍കിയപ്പോഴാണ് സ്വാസിക ഇക്കാര്യം അറിഞ്ഞത്. മേശപ്പുറത്ത് വെച്ച അവാര്‍ഡ് ഗുലുമാല്‍ ടീമിലെ ഒരാള്‍ അടിച്ചുമാറ്റുകയും പിന്നീട് സ്വാസിക വിഷമത്തോടെ അത് അന്വേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഏതായാലും ആദ്യമായി ലഭിച്ച അവാര്‍ഡ് കൈയില്‍ നിന്നും നഷ്ടപ്പെട്ട് എന്ന് ദുഖം സ്വാസികയുടെ മുഖത്ത് പ്രകടമായിരുന്നു.

Loading...