ചെന്നൈ: ഇൻഫോസീസ് ജീവനക്കാരിയെ റെയിൽ വേ സ്റ്റേഷനിൽ വയ്ച്ച് പരസ്യമായി കുത്തി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ നുങ്കമ്പാക്കം സബേർബൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കവെ അക്രമി വെട്ടികൊലപ്പെടുത്തുകയായിരുന്നു.മറ്റു യാത്രക്കാർ നോക്കി നിൽക്കെയാണ് യുവാവ് സ്വാതിയെ ആക്രമിച്ചത്. യുവാവും സ്വാതിയും തമ്മിൽ വാഗ്വാദമുണ്ടായി. തർക്കം തുടരുന്നതിനിടെ യുവാവ് ബാഗിൽ നിന്നു വെട്ടുകത്തിയെടുത്തു തുടരെത്തുടരെ വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിലും വെട്ടേറ്റ സ്വാതി സംഭവസ്ഥലത്തു മരിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന മൃതദേഹം രണ്ടു മണിക്കൂറിലേറെ കഴിഞ്ഞാണു മാറ്റിയത്.

പിടിയിലായ എൻജിനീയറിങ് ബിരുദധാരിയായ രാംകുമാർ മൂന്നു വർഷമായി ചെന്നൈ ചൂളൈമേട്ടിലാണു താമസം. സ്വാതിയുടെ സുഹൃത്തുമായിരുന്നു.സ്വാതിയുടെ നഷ്ടപ്പെട്ട മൊബൈലിൽനിന്ന് അവസാനം സിഗ്നൽ ലഭിച്ചതും ഇവിടെനിന്നാണ്. ഇതു പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാംകുമാർ സ്ഥലത്തുനിന്നു മുങ്ങിയതായി കണ്ടെത്തി. സ്വാതിയുടെ വീടും ഇതിനടുത്താണ്. സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ രാംകുമാർ ചെങ്കോട്ടയിലുണ്ടെന്നു വ്യക്തമായി. പൊലീസിനെ കണ്ടയുടൻ കത്തി വച്ചു സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുനെൽവേലിയിലെ ആശുപത്രിയിലെത്തിച്ചതിനെത്തുടർന്ന് ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

Loading...