വൈറസുകളെ ഇല്ലാതാക്കാം; കൊറോണ മിഠായി കണ്ടുപിടുത്തവുമായി ഡോ കെ എം ചെറിയാൻ

ലോകം കൊവിഡിന്റെ പിടിയിൽ നിന്ന് മുക്തമായിട്ടില്ല. വാക്സിനുകൾ കണ്ടുപിടിച്ചു കഴിഞ്ഞുവെങ്കിലും പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ കൊവിഡെ കീഴടക്കും എന്ന് അവകാശപ്പെടുന്ന മിഠായികൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടർ കെ.എം. ചെറിയാനാണു പുതിയ കണ്ടുപിടിത്തതിനു പിന്നിൽ. കോവിഡിനെ ചെറുത്തുതോൽപ്പിക്കുന്നതിനുള്ള മിഠായി തന്റെ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. മിഠായുടെ അതേ ചേരുവയിൽ നേസൽ സ്പ്രെയും മൗത്ത് വാഷും ഒരുങ്ങുന്നുണ്ട്.

രീരത്തിൽ പ്രവേശിക്കുന്ന വൈറസുകളെ കൊല്ലാൻ വെറുമൊരു മിഠായിക്കു കഴിഞ്ഞാൽ അത് നല്ലതല്ലേ എന്നാണു വിദഗ്ധർ ചോദിക്കുന്നത്. വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാനം. വൈറസിന്റെ കൊഴുപ്പടങ്ങിയ പുറംതൊലി വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും മിശ്രിതത്തിൽ അലിഞ്ഞുചേരും. ഇതോടെ വൈറസ് ചാവും. വായിലൂടെയും മൂക്കിലൂടെയും തൊണ്ടയിലെത്തുന്ന വൈറസിനെ കോറോണ ഗാർഡെന്ന മിഠായി കഴിക്കുന്നതു വഴി നശിപ്പിക്കപ്പെടുമെന്നാണ് നിഗമനം.

Loading...