മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ സ്വിമ്മിങ്പൂളിലേക്ക് വലിച്ചെറിഞ്ഞു മുക്കിക്കൊന്ന രണ്ടാനച്ഛന് 100 വര്‍ഷം തടവ്

അമേരിക്ക; മൂന്ന് വയസ്സുള്ള പെണ്‍ കുഞ്ഞിനെ സ്വിമ്മിങ്പൂളിലേക്ക് വലിച്ചെറിഞ്ഞു മുക്കിക്കൊന്ന രണ്ടാനച്ഛന് 100 വര്‍ഷം തടവ്. തെക്ക്പടിഞ്ഞാറന്‍ മെക്‌സിക്കന്‍ സ്‌റ്റേറ്റായ മിച്ചോകനിലെ മോറെലിയയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12ന് നടന്ന സംഭവത്തില്‍ ഇപ്പോഴാണ് വിധി പ്രസ്താവിച്ചത്. ജോസ് ഡേവിഡ് എന്‍ എന്നയാളാണ് പിഞ്ചു കുഞ്ഞിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. വെള്ളത്തിലേയ്ക്ക് വലിച്ചെറിഞ്ഞ കുഞ്ഞിന് ശ്വാസംമുട്ടുന്നതു കണ്ട് സന്തോഷിക്കുകയും ഒടുവില്‍ കുഞ്ഞിനെ മുക്കിക്കൊല്ലുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. കുട്ടിയെ ഇത്തരത്തില്‍ വകവരുത്തുന്നത് കുട്ടിയുടെ അമ്മയായ നഴ്‌സ് അറിഞ്ഞിരുന്നില്ല. ഇവര്‍ ഹോട്ടലിലെ റൂമില്‍ ഉറങ്ങുമ്പോഴാണ് രണ്ടാനച്ഛന്‍ കുട്ടിയെ വകവരുത്തിയിരിക്കുന്നത്.

അവസാനം പൂളിലെത്തിയ ഇവര്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കാണു വരെ തന്റെ കുട്ടി അനുഭവിച്ച ദുരിതം ഇവര്‍ അറിഞ്ഞിരുന്നില്ല. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സൗത്ത് അമേരിക്കയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരുന്നത്.കുട്ടി മുങ്ങി മരിച്ചതാണെന്നാണ് ഇത് സംബന്ധിച്ച വിചാരണയ്ക്കിടെ ജോസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇയാളാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദിയെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമായ തെളിവേകിയതിനാല്‍ ഇയാള്‍ക്ക് കോടതി ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു. ഇയാള്‍ക്ക് പരോള്‍ ലഭിക്കാനും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്ക് 40 വര്‍ഷത്തെ തടവാണ് ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും ഈ ക്രൂരമായ ഫൂട്ടേജ് കണ്ട ജഡ്ജി തടവ് 100 വര്‍ഷമാക്കുകയായിരുന്നു.

Loading...