സ്വർണ്ണസ്വപ്ന പത്താംക്ലാസ് പോലും പാസ്സായിട്ടില്ല.

സ്വർണ്ണസ്വപ്ന പത്താംക്‌ളാസ്സു പോലും പാസ്സായിട്ടിള്ള. ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സ്വപ്നയുടെ സഹോദരൻ രംഗത്ത് വന്നിരിക്കുന്നു.. ഗുരുതര ആരോപണങ്ങളാണ് സ്വപ്‌നയ്ക്ക് എതിരെ സഹോദരന്‍ ഉന്നയിക്കുന്നത്…. വിദേശത്താണ് പഠിച്ചതെങ്കിലും സ്വപ്‌ന പത്ത് പാസായതായി തനിക്കറിയില്ലെന്ന് ആയിരുന്നു സഹോദരന്‍ പറയുന്നത്.. പത്താം ക്ലാസ് പോലും സ്വപ്‌ന പാസായിട്ടില്ലെന്നും അമേരിക്കയിലുള്ള തന്നെ നാട്ടിലേക്ക് എത്താന്‍ അനുവദിക്കുന്നില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.. നാട്ടില്‍ എത്തിയാള്‍ സ്വപ്‌നയുടെ ഉപദ്രവമാണ്. സ്വപ്നയെ പേടിച്ച് മാതാപിതാക്കളെ നാട്ടില്‍ എത്തി ഒന്ന് കാണാന്‍ പോലുമാകാത്ത അവസ്ഥയാണ് തനിക്കെന്നും ആണ് സ്വപ്‌നയുടെ സഹോദരന്‍ വ്യക്തമാക്കുന്നത്..

പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്‌ന ഇത്രയും ഉയര്‍ന്ന ഇടങ്ങളില്‍ എങ്ങനെ ജോലി നേടാന്‍ സാധിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്… ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് സ്‌പേസ് പാര്‍ക്കിലെ ശമ്പളം… എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ആയിരുന്നപ്പോള്‍ ഇത് ഏകദേശം 25,000 രൂപയായിരുന്നു… സര്‍ക്കാര്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ കണ്‍സല്‍റ്റന്റ് ആയിട്ടായിരുന്നു ആദ്യം സ്വപ്‌നയുടെ കടന്നുവരവ്. 2016ല്‍ തൊഴില്‍ പോര്‍ട്ടലുകളില്‍ സ്വപ്‌ന നല്‍കിയ ബയോഡാറ്റ ഫയലില്‍ ബരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല… മറ്റ് ഡിപ്ലോമ കേസുകള്‍ ചെയ്തത് എവിടെ നിന്നെന്നും വ്യക്തമല്ല…മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് 2011ല്‍ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്‌മെന്റില്‍ സ്വപ്‌ന സമര്‍പ്പിച്ചിരിക്കുന്നത്… എന്നാല്‍ തൊഴില്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ബികോം കോഴ്‌സ് ഇല്ലാത്ത ജലന്തര്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ എന്‍ഐടിയില്‍ നിന്ന് ബികോം എടുത്തതായാണു രേഖപ്പെടുത്തിയിരുന്നത്…

Loading...

കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്‌ വേണ്ടി ഉള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.. ഇപ്പോൾ ഒളിവിൽ ആണെന്ന റിപ്പോർട്ടുകൾ ആണ് വരുന്നതഗ്.,. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക… സ്വര്‍ണം പിടികൂടിയതിന്റെ തലേദിവസം, ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റില്‍ നിന്ന് സ്വപ്ന പോയെന്നാണ് കണ്ടെത്തല്‍… കൊച്ചിയിലോ തിരുവനന്തപുരത്തോ ഒളിവിലുണ്ടാകാമെന്നാണ് ഒരു നിഗമനം… 15 കോടി രൂപയുടെ സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണെന്ന വിവരം തിങ്കളാഴ്ച ആണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കോൺസുലേറ്റ് കാർഗോയിൽ സ്വർണം കണ്ടെത്തിയത്. കീട്ടിയ അവസരങ്ങൾ എല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തി സ്വാധീനവലയം വിപുലമാക്കാനുളള എല്ലാ നീക്കങ്ങളും സ്വപ്ന നടത്തിയിരുന്നു.. വിവിധ ഭാഷകളിലെ പ്രാവീണ്യവും ആരെയും ആകർഷിക്കാൻ കഴിയുന്ന സ്വഭാവം വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നയ്ക്ക് സാധിചു..