ഓസ്ട്രേലിയയിൽ പള്ളി കമ്മിറ്റിയിൽ സംഘർഷം, കൺവീനർക്ക് നെഞ്ചു വേദന വന്ന് ആശുപത്രിയിൽ

സീറോ മലബാർ സഭ എന്നും പിരിവിന്റെ ലോക നേതാക്കളാണ്‌. പ്രവാസി മലയാളികൾ ഓസ്ട്രേലിയയിൽ വന്നപ്പോൾ കൂടെ പണം പിരിക്കാൻ ഇവരും ഒപ്പം എത്തി. ഓസ്ട്രേലിയ കത്തോലിക്കാ രാജ്യമാണ്‌. മുട്ടിനു മുട്ടിനു പള്ളി. എല്ലാ ദിവസവും കുർബാന. ഇങ്ങിനെയുള്ള നാട്ടിലാണ്‌ മിഷ്യൻ പ്രവർത്തനത്തിനു സീറോ മലബാർ വൈദീകർ വന്നത്. വിശ്വാസമല്ല പണം മാത്രം ലക്ഷ്യം. ഇപ്പോൾ ഇതാ മെല്ബൺ സൗത്ത് ഈസ്റ്റ് ഇടവകയിലേ പള്ളികമ്മിറ്റി സംഘർഷ വാർത്ത പുറത്ത്.

സീറോ മലബാർ സഭയുടെ ഓസ്ട്രേലിയ മെല്ബണിലേ മലയാളി പള്ളി കമ്മിറ്റിയിൽ സംഘർഷം. ഇതുവരെ പള്ളിയുടെ കാര്യങ്ങൾ നോക്കി നടത്തിയ ഡോ.ഷാജു മാണികുത്താനവള്ളിയേ കഴിഞ്ഞ ദിവസം ചേർന്ന പാരീഷ് കൗൺസിലിൽ നിന്നും ആട്ടി ഓടിച്ചു. മെൽബണിലേ മലയാളി വിശ്വാസികളേ പണം വാങ്ങി കൊന്ന് കൊലവിളിക്കുകയാണ്‌ . മെൽബണിൽ 2 മലയാളി സീറോ മലബാർ ഇടവകയാണ്‌ ഉള്ളത്. പണം കുത്തി വാരുകയാണ്‌ ഇവിടെ. പ്രവാസി എക്സ്ക്ളുസ്സീവ്/ copy right apply

Loading...

ഈ പള്ളിയിൽ 700ഓളം സീറോ മലബാർ കുടുംബം ഉണ്ട്. ഇതിൽ 150ഓളം പേർ മാർപ്പാപ്പയുടെ കീഴിൽ തന്നെയുള്ള ഇംഗ്ളീഷ് പള്ളിയിൽ പോയി സമാധാനത്തോടെ ജീവിക്കുന്നു. ബാക്കി വരുന്ന 550 ഓളം വരുന്ന കുടുംബങ്ങളാണ്‌ ചൂഷണത്തിനിരയാകുന്നത്. ഇവരിൽ നിന്നും ഒരു മാസം പിരിക്കുന്നതാണ്‌ 15 ലക്ഷം രൂപ. ചൂഷണം സഹിക്ക വയ്യാതെ പലരും പിരിവും നിർത്തി ഓസ്ട്രേലിയൽ പള്ളികളിൽ പോകാൻ തുടങ്ങി. മാത്രമല്ല 550 കുടുംബങ്ങൾക്ക് പള്ളി ഇവിടെ വരുത്തിവയ്ച്ച കടം 20 കോടി രൂപ. എന്ത് മനസാക്ഷി ഇല്ലാതെയാണ്‌ ജനങ്ങളുടെ സമ്പാദ്യം ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. ഇതെല്ലാം 7 വൈദീകർ അടങ്ങിയ ട്രസിലേക്കാണ്‌ പോകുന്നത്. സീറോ മലബാർ സഭയിലേക്കും അല്ല. അവിടെയാണ്‌ ചതിയുടെ ആഴം.

വിശ്വാസികൾ പിരിവിൽ പെടാപ്പാട് പെടുന്നു. എത്രയാണ്‌ മെൽബണിൽ വിശ്വാസികളിൽ നിന്നും പിരിക്കുന്നത് എന്നറിയേണ്ടേ..സീറോ മലബാർ സഭ പിരിച്ചു കൂട്ടുന്നത് 10 മില്യണിൽ അധികം ഡോളർ. അതായത് 50 കോടി രൂപയോളം. ഒരു മാസം പിരിവ് എത്രയെന്നോ..2 പള്ളികളിലായി 50000 ഡോളർ. അതായത് 25 ലക്ഷം രൂപ. ഇത് കൊടുക്കുന്നത് എത്ര വീട്ടുകാരാണെന്നോ..850 വീട്ടുകാർ. കേരളത്തിൽ നിന്നും വന്ന പാതിരിമാരും ബിഷപ്പും വിശ്വാസത്തിന്റെ പേരിൽ പ്രവാസി മലയാളികളേ കൊള്ള ചെയ്യുകയാണ്‌.

ഞായറാഴ്ച്ച മെൽബൺ മലയാളി പള്ളിയിൽ പാരിഷ് കൗണിസിൽ യോഗം നടന്നു. മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് പാരീഷിൽ. ബിൽഡിങ്ങ് കമ്മിറ്റി കൺ വീനറേ യോഗത്തിൽ അപമാനിച്ചു.സ്വന്തം ജോലി പോലും ഉപേക്ഷിച്ച് പള്ളിക്കായി ജീവിതം ഉഴിഞ്ഞുവയ്ച്ച ആ മനുഷ്യനേ പള്ളികമ്മറ്റിക്കാർ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി പുറത്താക്കി. വൈദീകനുമായി അഭിപ്രായ വ്യത്യാസം ഉള്ള കൺ വീനർ ഡോ. സാജുവിനേ പുറത്താക്കാൻ യോഗത്തിൽ മുറവിളി. ബഹളം കൂട്ടയടിയിലേക്ക് നിങ്ങുമെന്നായപ്പോൾ ഡോ സാജു പുറത്തുപോയി. മെല്മണിലേ പള്ളിക്കായി ചോരയും നീരും കൊടുത്ത് അദ്ധ്വാനിച്ച ഡോ സാജുവിനേ ഭീഷണിപ്പെടുത്തി പുറത്താക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം നെഞ്ചു വേദന വന്ന് ഇപ്പോൾ ആശുപത്രിയിലാണ്‌.

ചുരുക്കത്തിൽ പള്ളിയുടെ സമ്പത്ത് പിടിക്കാനുള്ള കൂട്ട അടിയും മൽസരവുമാണ്‌ നടക്കുന്നത്. ഇവിടെ വിശ്വാസികൾ നല്കുന്ന പണം സീറോ മലബാർ സഭയിലേക്കല്ല പോകുന്നത്. ബിഷപ്പ് ജോസ്കോ പുത്തൂറിന്റെ നേതൃത്വത്തിൽ ഉള്ള അംഗ ട്രസ്‌റ്റിലേക്കാണ്‌ പോകുന്നത്. വിശ്വാസികൾ പണം നല്കി കബളിക്കപ്പെടുന്നു.