പാപ്പ പറഞ്ഞാലും കേൾക്കില്ല; പലചരക്കുകടയിലേ പോലെ പള്ളികളിൽ തിരുകർമ്മങ്ങളുടെ വിലവിവര പട്ടിക

ഫ്രാൻസീസ് മാർപ്പാപ്പ വ്യക്തമായി പറഞ്ഞു, ഒരു കൂദാശക്കും തിരുകർമ്മങ്ങൾക്കും നിരക്ക് ഈടാക്കരുതെന്ന്. എന്നാൽ ഇതൊന്നും കേട്ട മട്ടില്ല നമ്മുടെ പള്ളികൾ.അവർ ഫീസ് ബോർഡിൽ എഴുതി പരസ്യം ചെയ്ത് തിരുകർമ്മങ്ങൾ മുതൽ മരിച്ചടക്കിനും, മരിച്ചവർക്ക് പ്രാർഥിക്കുന്ന ഒപ്പീസിനും വരെ വില ഈടാക്കുന്നത് തുടരുന്നു. ഇന്നുവരെ കേട്ടിട്ടില്ലാത്ത ആചാരങ്ങൾ ആണ്‌ ഇപ്പോൾ പള്ളികളിൽ പണപിരിവിനായി ഉണ്ടാക്കുന്നത്. പണ്ട് ഇല്ലാത്ത ആചാരങ്ങളും മറ്റും കടമെടുത്തത് ആകട്ടെ ക്ഷേത്രങ്ങളിൽ നിന്നും.പ്രായമുള്ള വിശ്വാസികൾ പറയട്ടേ..ഇന്നുവരെ പൂ മൂടൽ, പുഷ്പാലങ്കാരം, വെടി വഴിപാട്, പൂമാല ചാർച്ചൽ എന്നീ ആചാരങ്ങൾ പാരമ്പര്യമായി ഉണ്ടായിരുന്നോ? നമുക്കും കിട്ടണം പണം! ക്ഷേത്രങ്ങളിലേ വഴിപാടുകൾ സീറോ മലബാർ സഭ  പള്ളിക്കാർ കോപ്പിയടിച്ചു

വെടി വഴിപാട്

Loading...

വെടി വഴിപാട് ഒന്നിന്‌ വെറും 20 രൂപ. കതിനാ വെടിക്കായിരുന്നു ഇത്. പിന്നീട് കതിനായ്ക്ക് പകരം ചൈനാ പടക്കം ആയി. ഇപ്പോൾ അതും മാറി വെടിയും ഇല്ല പടക്കവും ഇല്ല..പണം സ്വീകരിക്കൽ മാത്രം. മറ്റൊന്ന് ചിലയിടത്ത് വിഗ്രഹങ്ങളിൽ പൂ മൂടാനും, വിഗ്രഹങ്ങളിൽ പുഷ്പാർച്ചന എന്നും, പുഷ്പാലങ്കാരം എന്നും പറഞ്ഞ് പണം വാങ്ങുന്നു. 500 മുതൽ 1500 വരെ ഇത് വാങ്ങിക്കുന്നു. ഇത്തരത്തിൽ വിഗ്രഹങ്ങളിൽ പൂ മൂടലും പുഷ്പാരാധനകളും, ക്ഷേത്രങ്ങളിൽ മാത്രമാണ്‌. ക്രൈസ്തവ മത രീതി അനുസരിച്ചും, അതിന്റെ അടിക്കല്ലായ 10 കല്പനകൾ പ്രകാരവും വിഗ്രങ്ങൾ നിരോധിതവും, ആരാധിക്കാൻ പാടില്ലാത്തതുമാകുന്നു. ലേഖനം:വിൻസ് മാത്യു/ എഡിറ്റർ പ്രവാസി ശബ്ദം..ഫേസ് ബുക്ക് പേജ്: https://www.facebook.com/vince.mathew.50

ആരാധിക്കേണ്ട എന്നും ചുമ്മാ കണ്ട് വണങ്ങി അവിടെ വയ്ച്ച് നേർച്ച പെട്ടിയിൽ പണം ഇട്ടാൽ മതിയെന്നുമാണ്‌ കർത്താവിനേയും, 10 പ്രമാണങ്ങളേയും, ബൈബിളിനേയും ചുരുട്ടി കൂട്ടി കത്തോലിക്കാ സഭയുടെ തിരുത്ത്. ഫാ വട്ടായിൽ തന്റെ കേന്ദ്രത്തിൽ അറിയപ്പെടാത്ത വിശുദ്ധർ മുതൽ ബൈബിളിലേ മാലാഖമാരുടെ വരെ വിഗ്രങ്ങൾ ഉണ്ടാക്കി ഒരു വിഗ്രഹ മ്യൂസിയം തന്നെ അട്ടപ്പാടി ധ്യാന കേന്ദ്രത്തിൽ ഉണ്ടാക്കിയിരിക്കുന്നു. എല്ലാ വിഹ്രങ്ങളുടെ കാൽ ചുവട്ടിലും നേർച്ച പെട്ടിയും ഉണ്ട്.

പൂക്കൾ കൊണ്ട് വിഗ്രഹങ്ങളേ അലങ്കരിച്ച് ആരാധിക്കുന്ന രീതിയാണ്‌ സീറോ മലബാർ സഭ പള്ളികളിൽ. മെഴുക് തിരികൾ കത്തിച്ച് വിശ്വാസികൾ കൈകൾ കൂപ്പി നേർച്ചയിട്ട് കണ്ണീരോടെ വിഗ്രഹങ്ങളോട് ആവശ്യങ്ങൾ പറയുന്നു. വിഗ്രങ്ങളിലൂടെ ആ പ്രാർഥന അതാത് വിശുദ്ധന്റെയും പുണ്യാളന്റേയും അടുത്ത് എത്തുന്നു എന്നും അവർ ആയത് പെട്ടെന്ന് തന്നെ യേശുവിനോ..ദൈവ പിതാവിനോ കൈമാറി വിശ്വാസിയുടെ കാര്യങ്ങൾ സാധിച്ചു നല്കുന്നു എന്നും പള്ളികളിൽ വൻ പ്രചരണം നടത്തിയാണ്‌ പണം പിരിക്കുന്നത്. യേശുവിൽ നേരിട്ട് ചെല്ലാൻ പലപ്പോഴും വൈദീകരും ശീലങ്ങളും വിശ്വാസികളേ അനുവദിക്കാറില്ല. കാരണം വിഗ്രങ്ങളിലൂടെ പണം ഊറ്റുക തന്നെ.

പൂമാല ചാർത്തൽ:

ഇങ്ങിനെ ഒരു പുതിയ വഴിപാടും പള്ളികളിൽ വന്നിരിക്കുന്നു. പല പള്ളികളിലും നോട്ടീസിൽ ഇട്ട് പണം വാങ്ങുന്നു. പെരുന്നാളിനിറക്കുന്ന നോട്ടീസിൽ ഇതും ഉണ്ടാകും. ഇത്തരത്തിൽ ഒരു പൂമാല ചാർത്തൽ ചടങ്ങും, പൂമാല പിരിവും പണ്ട് കേട്ടിട്ട് പോലും ഇല്ല. ഇതും ക്ഷേത്രങ്ങളിൽ നിന്നും കടം എടുത്തു. ചുരുക്കത്തിൽ ക്ഷേത്രങ്ങളിൽ നടത്തുന്ന പുഷ്പാർച്ചനയും വിഗ്രഹാരാധനയും അപ്പാടെ പള്ളികളിൽ കടം എടുത്തിരിക്കുന്നു. കേരളത്തിൽ മാത്രമാണ്‌ പള്ളികളിൽ ഈ പുതിയ രീതികൾ ഉണ്ടാകുന്നത്. വിശ്വാസവും, കത്തോലിക്കാ മതവും രൂപപെട്ടതും അതിന്റെ ആധികാരികമായ വ്യാഖ്യാനങ്ങൾ നല്കുകയും സഭയേ നയിക്കുകയും ഭരിക്കുകയും ചെയ്യുന്ന പാശ്ചാത്യർ പോലും ഇത് അംഗീകരിക്കുകയോ..നിഷ്കർഷിക്കുകയോ ചെയ്യുന്നില്ല.

തീർത്തും ബൈബിളിയും, 10 കല്പനകൾക്കും എതിരാണ്‌ ഇവയെല്ലാം. പുതിയ വഴിയിൽ പണവും, നേർച്ചയും സ്വരൂപിക്കാൻ ക്ഷേത്രത്തിലെ വിഗഹങ്ങളിൽ നടത്തുന്ന വഴിപാടുകളും രീതികളും സീറോ മലബാർ സഭ അടക്കം പല സഭകളും ആവീഷ്കരിച്ചിരിക്കുന്നു. ഇവർക്ക് ഒരേ ലക്ഷ്യം മാത്രം..എങ്ങിനെയും നേർച്ച വരുമാനവും, പെരുനാൾ വരുമാനവും കൂട്ടണം. കൂദാശകളുടെ പണം പോകുന്നതാവട്ടെ വൈദീകരുടെ കീശയിലേക്കും. വിശ്വാസികളേ വിശ്വാസത്തിന്റെ പേരിൽ എങ്ങിനെയും പറ്റിച്ചും തട്ടിപ്പും പറഞ്ഞ് കൊള്ളചെയ്യണം. അവനവന്റെ ജീവിത ദുർബലതകൾ വച്ചും കുബസാര പ്രായശ്ചിത്തം നല്കിയും ഒക്കെ തിരുക്കർമ്മങ്ങൾ ഫീസ് നല്കി നിർബന്ധിച്ച് ചെയ്യിക്കുന്നു. ശരിക്കും ചൂഷണം തന്നെ.

കൂട് തുറന്ന് കുർബാനക്ക് പണം, ലൈറ്റിട്ട് കുർബാനക്ക് വേറെ പണം

പള്ളികളിലും ബോർഡ് വച്ച് പിരിക്കുന്ന മറ്റൊരു ഇനം പിരിവാണിത്. കുർബാനയ്ക്ക് പണം വാങ്ങിക്കരുതെന്ന് പാപ്പ പ്രത്യേകം പറഞ്ഞിട്ടുണ്ട്. തിരുക്കർമ്മങ്ങൾക്ക് ഫീസ് ഈടാക്കരുതെന്നും മരിച്ചവരുടെ ഒരു ചടങ്ങിനും പ്രാർഥനക്കും പിരിവ് വാങ്ങരുതെന്നും ഉള്ള മാർപ്പാപ്പയുടെ അറിയിപ്പുമായി സഭയുടെ ഒരു ഉന്നത സ്ഥാനത്തുള്ള ആളുമായി ചർച്ച നടത്താനിടയായി. പണം വാങ്ങി തിരുക്കർമ്മവും കൂദാശയും നടത്തുന്നതിനോട് അദ്ദേഹത്തിനും യോജിപ്പില്ല. ആ വരുമാനം വൈദീകർ സ്വീകരിക്കുമ്പോൾ അതിലേറെ വിമർശനവും വരുന്നു എന്നും ആ പണം പല കാര്യങ്ങൾക്കും എടുത്ത് ചിലവാക്കുമ്പോൾ മനസമാധാനം ഇല്ലെന്നും ശരിയായ വഴിയിൽ ലഭിച്ച പണമായി മനസ് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

? എന്നാൽ എന്തുകൊണ്ട് ഇത് താങ്കൾക്ക് എങ്കിലും വേണ്ടാ എന്ന് പറഞ്ഞുകൂട?….ഇനി മുതൽ ഒരു കൂദാശക്കും പണം വേണ്ട..എനിക്ക് ആ വരുമാനം വേണ്ട..എല്ലാ കൂദാശയും, തിരുക്കർമ്മവും എന്റെ പള്ളിയിൽ ഫ്രീ എന്നൊരു ബോർഡ് വയ്ക്കാൻ പറ്റുമോ? ഈ ചോദ്യത്തിനു ആ വൈദീകൻ തന്ന ഉത്തരം നമ്മൾ എല്ലാവരും ഒന്ന് അറിയണം..”മാർപ്പാപ്പക്ക് അങ്ങ് വത്തിക്കാനിൽ ഇരുന്ന് എന്തും വിളിച്ചു പറയാം. ഇങ്ങ് കേരളത്തിൽ അതൊന്നും നടക്കില്ല. മാർപ്പാപ്പ കുർബാനയ്ക്കും, കർമ്മങ്ങൾക്കും പണം വാങ്ങരുത് എന്ന് പ്രസംഗിച്ചാലോ, സ്റ്റേറ്റ്മെന്റ് ഇറക്കിയാലോ പോരാ. ആയത് വത്തിക്കാൻ നിർദ്ദേശമായോ കല്പനയായോ താഴേക്ക് തരണം. മാർപ്പാപ്പ പറയുന്ന എന്തും സഭയുടെ കല്പനയോ നിയമമോ അല്ല. അത് ഒരു വ്യക്തിയുടെ മാത്രം അഭിപ്രായം ആണ്‌. വത്തിക്കാൻ ഓഫീസ് എല്ലാ കർദിനാൾമാർക്കും രൂപതകളിലും സർക്കുലറായി ആയത് ഇറക്കണം. എങ്കിലേ അത് പള്ളികളിൽ നടപ്പിലാക്കാൻ ആകൂ. ഇങ്ങിനെയായിരുന്നു മറുപടി”. അതായത് പാപ്പ പത്രോസിന്റെ പിൻ ഗാമിയായി അജഗണത്തേ നയിക്കുന്ന മഹാ ഇടയൻ എന്ന് സഭ പഠിപ്പിക്കുന്നു. അവസരം വരുമ്പോൾ പോടാ പുല്ലേ..നീ വെറും ഒരു വ്യക്തിയാണ്‌ എന്നും പറയുന്നു.

കുർബാനക്ക് കൂട് തുറന്നും , ഫുൾ ഫ്രൈമിയിലിട്ടും, കുറച്ച് ലൈറ്റിട്ടും, (ഇടുന്ന ലൈറ്റിന്റെ എണ്ണത്തിനനുസരിച്ച് കാശ് കൂടുതൽ വാങ്ങിക്കും!) എല്ലാ ലൈറ്റും ഇട്ടും പണം വാങ്ങുന്ന സഭാ പിതാക്കന്മാർ ഒന്ന് ഓർക്കണം. ആ കൂടും, രൂപ കൂടിന്റെ ഫുൾ വാതിലും ലൈറ്റും ഒക്കെ ആ പള്ളിയിലേ വിശ്വാസികളുടെ കാശിൽ ഉണ്ടാക്കിയതാണ്‌. അതായത് നിങ്ങൾ വാങ്ങിയ ഒരു പള്ളിയിലേ തന്നെ കണക്ക് എടുത്താൽ മതി കോടി കണക്കിന്‌ രൂപയുടെ തിരുക്കർമ പണം കൊണ്ടല്ല. തിരുക്കർമ്മ പണം വാങ്ങി കീശയിൽ വയ്ച്ച് മെത്രാനച്ചനടക്കം വിഹിതം നല്കി പങ്കിട്ട് ജീവിതാസ്വാദനം നടത്തിയപ്പോഴും വിശ്വാസികൾ പള്ളി  ലൈറ്റിനും, രൂപ കൂടിനും ദാനം തുടരുകയാണ്‌. രൂപ കൂടിൽ ലൈറ്റിടാൻ പണം, ആ വാതിൽ ഒന്നു വിശ്വാസിക്കായി തുറന്നിടാൻ 250 രൂപ.

വിശേഷ ദിവസങ്ങളിലൊക്കെ  ചിലപ്പോൾ ഒരു ദിവസം 50 പേരൊക്കെ ഈ തിരുകർമ്മങ്ങൾക്ക് ബുക്ക് ചെയ്യും. രൂപ കൂടിന്റെ വാതിൽ ഒന്നു തുറന്ന് ഒരു മണിക്കൂർ ഇടുന്നതിനു മാത്രം അപ്പോൾ കിട്ടുന്നത് 12500 രൂപ. ഒറ്റ വഴിപാടിൽ ഒരു പള്ളിയിൽ. ഇങ്ങിനെ കേരളത്തിലേ കൂടുള്ള പള്ളിയിൽ മുഴുവൻ ഒരു ദിവസം കൂട് തുറക്കാൻ മാത്രം വിശ്വാസികൾ കൊടുക്കുന്ന പണം കോടിക്കും മീതേ വരും. ഇത് എല്ലാ ദിവസവും തുടരുന്നു. ഇങ്ങിനെ ഡസനോളം തിരുകർമ്മങ്ങളാണ്‌ ഒരു ദിവസം ഒരു പള്ളിയിൽ.. വൈദീകർക്ക് ജീവിക്കേണ്ടേ..എന്നും കാശ് വേണ്ടേ എന്നും ചോദ്യം ഉയരാം. രൂപതയിൽ നിന്നും അവർക്ക് ശംബളം ഉണ്ട്. ആരു നിർബന്ധിച്ചു..ഇങ്ങിനെ കഴിഞ്ഞു പോകാൻ. ചർച്ച ആക്ട് കൊണ്ടുവന്ന് എല്ലാ വരുമാനവും ആ സമിതിക്ക് കീഴിലാക്കി ശംബളവും അവിടെ നിന്നും ആക്കി കൂടേ?..സ്വത്തുക്കളും പിരിവും എല്ലാം ചർച്ച ആക്ടിനു കീഴിൽ കൊണ്ടുവരിക. ദേവസ്വം ബോഡ് പോലെ. ഓസ്ട്രേലിയ ഉൾപ്പെടെ കത്തോലിക്കാ രാജ്യങ്ങളിൽ ചർച്ച ആക്ടും ചർച്ച് ലോയും ആണ്‌ സഭയുടെ ആസ്തിയും മറ്റും കൈകാര്യം ചെയ്യുന്നത്. മെത്രാനും വികാരിമാരും അല്ല.

പണം..പണം..എന്ന ചിന്ത..മരിച്ചുകഴിഞ്ഞാലും വിടില്ല..അവരുടെ പേരിലും വരുമാനം ഒഴുകുന്നു

വൈദീകർ സാധാരണ കുർബാന ചെല്ലിയാൽ പണം. പാട്ടുപാടിയാൽ പണം, പള്ളിക്ക് ഉള്ളിൽ നിന്ന് മരിച്ചവർക്കായി ഒപ്പീസ് എന്ന പ്രാർഥന ചെല്ലിയാൽ ഒരു തുക..പള്ളിയിൽ നിന്നും ഇതേ പ്രാർഥന സിമിത്തേരിയിൽ പോയി ചെല്ലിയാൽ തുക കൂടുതൽ നല്കണം. കാരണം സിമിത്തേരി വരെ നടക്കുന്നതിന്റെ എണ്ണ ചിലവ്‌? നാണമില്ലേ ളോഹധാരികളേ..പണം വാങ്ങി ഇങ്ങിനെ വിശ്വാസം വില്ക്കാൻ..പണം കൂടുതൽ നല്കിയാൽ ഏത് കൊല്ലാ കൊല ചെയ്ത് മരിച്ചു പോയവനും വൈദീകൻ കൂടുതൽ കുർബാന ചെല്ലി , ഒപ്പീസ് ചെല്ലി സ്വർഗത്തിൽ വിടും !..ജീവിതത്തിൽ വിശുദ്ധനായി ജീവിച്ച ഒരു വിശ്വാസി മരിച്ചാൽ മക്കൾ കാശ് കൊടുത്ത് ഒപ്പീസും, കുർബാനയും ചൊല്ലിപ്പിച്ചില്ലേൽ അവന്റെ കര്യം കട്ടപുക.

അവൻ അന്ത്യ വിധിവരെ നീതിക്കായി നരകത്തിൽ കിടക്കണം..എത് പാപിയും മരിച്ചുകഴിഞ്ഞ് അവരുടെ മക്കൾ കുറെ പണം ഇറക്കിയാൽ ഈസിയായി പെട്ടെന്ന് നരകത്തിൽ നിന്നും രക്ഷ..മരിച്ചവരുടെ മൃതദേഹം വച്ച് ആയതിന്റെ ചടങ്ങിനും കല്ലറക്കും വില പേശി പണം വാങ്ങുന്ന വൈദീകരും സഭാ നേതാക്കളും എന്ന നന്നാകും? സഭയിൽ ഇക്കാര്യത്തിൽ ഉടൻ നവീകരണവും പുതിയ നിയമവും വരണം.

ചില വിശ്വാസികൾ ജീവിച്ചിരിക്കെ തന്നെ 1000 കുർബാനക്കുള്ള പണവും 1000 ഒപ്പീസിനുള്ള പണവും പള്ളി വികാരിയേ ഏല്പ്പിച്ചിരിക്കും. ആ വിശ്വാസി മരിച്ചു കഴിഞ്ഞ് ചെല്ലാനായി ഏല്പ്പിക്കുന്ന പണം ആണിത്. ലക്ഷങ്ങൾ വരുന്ന ഈ പണത്തിനു ഒരു രസീതും ഇല്ല. അയാൾ മരിക്കും വരെ ഈ പണം എവിടെ സൂക്ഷിക്കും എന്നോ പള്ളിവകയോ ബാങ്കിലോ ഡിപോസിറ്റ് ചെയ്യും എന്നോ വൈദീകർ തന്നെ മറുപടി പറയട്ടേ..അയാൾ മരിച്ചു കഴിഞ്ഞാൽ 1000 കുർബാനയും ഒപ്പീസും എവിടെ ചെല്ലി എന്ന് നരകത്തിൽ ഇരുന്ന് വിശ്വാസി അറിയുന്നുണ്ടോ..കണക്ക് കൊടുക്കേണ്ട ആൾ മരിച്ചുകഴിഞ്ഞാൽ പിന്നെ ആയതിന്റെ നടത്തിപ്പ് എങ്ങിനെ?.

ചിലർ പണം ഉള്ളതുപോലെ മരിച്ചുകഴിഞ്ഞാൽ കുർബാനക്ക് പണം നല്കും.മരിച്ചു കഴിഞ്ഞ് അധിക നാൾ നരകത്തിലേ തീയിൽ കിടക്കാതെ രക്ഷപെട്ട് സ്വർഗം 100 ശതമാനം ഉറപ്പാക്കുകയാണ്‌ ഇങ്ങിനെ പണം കൊടുക്കുന്നവരുടെ ലക്ഷ്യം. അതായത് കർത്താവിന്റെ പോലും കണ്ണ്‌ വെട്ടിച്ച് വൈദീകർക്ക് പണം നല്കി എങ്ങിനെയും അവൻ നരകത്തിൽ നിന്നും രക്ഷപെട്ട് സ്വർഗത്തിലെത്തിയിരിക്കും!..ഏത് പാപം ചെയ്തവർക്കും അന്ത്യ വിധി വരെ ഇങ്ങിനെ സ്വർഗത്തിൽ നുഴഞ്ഞുകേറി ഇരിക്കാമല്ലോ..അന്ത്യവിധിയിൽ മാത്രമേ കർത്താവ്‌ കൃത്യമായി ലിസ്റ്റ് പരിശോധിച്ച് പിടിക്കൂ..!…എന്താ പുകിൽ..ഇമ്മാതിരി കോപ്രായങ്ങൾ അവസാനിപ്പിച്ച് മാറിയ കാലത്തിനനുസരിച്ച് സഭയിൽ നവീകരണം ഉണ്ടാകണം.

പൂ മാലയിടലും, പുഷ്പവൃടിയും, പുഷ്പാലങ്കാരവും, വെടി വഴിപാടും, ലൈറ്റുകൾ ഓൺ ചെയ്യലും, രൂപ കൂട് തുറക്കലും അറ്റക്കലും എങ്ങിനെ വിശുദ്ധ കർമ്മങ്ങൾ ആയി? ക്ഷേത്രങ്ങളിൽ മാത്രം കാണുന്ന ഹൈന്ദവ ആചാര ആരാധനാ രീതികൾ എങ്ങിനെ പള്ളിയിലേ തിരുക്കർമ്മങ്ങൾ ആയി? വിശ്വാസികൾ ചിന്തിക്കണം. 1000 വർഷം പഴക്കം ഉള്ള എറണാകുളം അതിരൂപതയിലേ കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലേ തിരുക്കർമ്മങ്ങളുടെ ഫീസ് നിരക്ക് പരസ്യം. ഇത് ഓൺലൈനിലൂടെ പള്ളിയുടെ സൈറ്റ് വഴിയും, നേരിട്ടും എല്ലാം അറ്റക്കാനും സൗകര്യം ഉണ്ട്. നെറ്റും, ഓൺലൈനും എല്ലാം വയ്ച്ച് പിരിവ് ഹൈടെക്കാക്കുന്നതല്ലാതെ തിരിച്ചറിവുകളും മാറുന്ന സാഹചര്യവും അപ്ഡേറ്റ് ചെയ്യാൻ പള്ളികൾക്ക് ആകുന്നില്ല.

അടിയന്തിരമായി പള്ളികളിലേ വെടിവഴിപാട് ബോർഡുകൾ നീക്കുക

നല്ല വികാരിമാർ ഇത്തരം പിരിവിന്റെ നോട്ടീസ് ബോർഡുകൾ എടുത്ത് കത്തിച്ചുകളഞ്ഞു..അല്ലെങ്കിൽ സിമിത്തേരിയിലേ വേസ്റ്റ് കുഴിയിൽ ഇതിനകം ഇട്ടു. പള്ളികളിൽ സ്ഥാപിച്ചിരിക്കുന്ന വഴിപാട് ഫീസുകൾ പരസ്യം ചെയ്യുന്ന ബോർഡുകൾ വിശ്വാസികൾ എടുത്തുമാറ്റണം. അത് മാറ്റിയാൽ മാത്രം പോരാ..വീണ്ടും അത് ഉപയോഗിക്കാനാവാത്തവിധം കത്തിച്ചോ..പൊട്ടിച്ചോ കളയണം. കാരണം ഇവയെല്ലാം വാട്സപ്പിൽ, ഫേസ്ബുക്കിൽ പ്രചരിക്കുന്നു. ചില മെത്രാന്മാക്കും വികാരിമാർക്കും അവരുടെ ശിങ്കിടിമാർക്കും യാതൊരു ഉളുപ്പും ഇല്ല.

കാരണം അവർ തമ്മിൽ തല്ലുന്നതിനും, തെരുവിൽ ഏറ്റുമുട്ടുന്നതിനും, പ്രകടനം നടത്തുന്നതിനും, മുണ്ടാടാ..ഗുണ്ടേ..എന്നും കാനഡയിൽ പോയി പെണ്ണ്‌ പിടിച്ചു എന്ന് മെത്രാനേ പറ്റി പറയാനും, കർദിനാളേ ലോക കള്ളാ എന്നു വിളിക്കാനും യാതൊരു ഉളുപ്പും ഇല്ല. അതെല്ലാം നല്ല ആചാരം. 400 വൈദീകരേ ഒറ്റയടിക്ക് ഗുണ്ടാ വൈദീകർ എന്ന് വിളിച്ച് നശിപ്പിച്ചതും സഭയുടെ നിയമ പ്രകാരം. പെണ്ണ്‌ പിടിക്കുന്നതും, ജയിലിൽ ആകുന്നതും, പെണ്ണ്‌ പിടിച്ച് നാട്ടുകാർ പിടിച്ചിട്ടും പോലീസ് പിടിക്കാത്തതിന്റെ പേരിൽ ഇപ്പോഴും കുർബാന ചെല്ലുന്നവരും മാന്യന്മാർ. മക്കൾ ഉള്ള വൈദീകർ ബ്രഹ്മചാരി വേഷം കെട്ടി അപ്പവും വീഞ്ഞും എടുത്ത് ഉയർത്റ്റുന്നതും നല്ലത്. കൊരട്ടി മുത്തിയുടെ 4 കോടിയും, 3കിലോ സ്വർണ്ണവും, കൈയ്യൂന്നി പള്ളിയിൽ വികാരി അടിച്ചുമാറ്റിയ കോടികളും നല്ലത്. നമ്മളേ പോലുള്ളവർ ഇങ്ങിനെ നവീകരണത്തിനായി എഴുതുകയും ശബ്ദിക്കുകയും ചെയ്യുന്നത് തിന്മയും, തെറ്റും, ആചാര ലംഘനവും സഭാ വിരുദ്ധതയും. ഈ ശരികൾ ഇനിയും എഴുതും..തുടരും..സത്യവാദികൾ ഒപ്പം വരിക..പിന്തുണയ്ക്കുക.മാറ്റങ്ങൾ ഒരുപാട് വന്നു കഴിഞ്ഞു. നമുക്ക് മാറ്റിയെഴുതാനാകും.