അടിയേ തകർന്ന് സീറോ മലബാർ സഭ, വൻ ചതിക്ക് പിന്നിൽ ഐ.എസ് ഭീകരർ, സ്വത്തുക്കൾ തട്ടിയെടുത്തു, 91കോടി രൂപ ചതിച്ചു

സീറോ മലബാർ സഭ ഞെട്ടി തരിച്ചു നില്ക്കുകയാണ്‌. സഭയിലേ പ്രതിസന്ധിയും കർദിനാളിന്റെ ഹാർട്ട് അറ്റാക്കും സംബന്ധിച്ച വാർത്ത ഇന്നു രാവിലെ പ്രവാസി ശബ്ദം ആദ്യമായി പുറത്തേക്ക് വിടുകയായിരുന്നു. ആദ്യ വാർത്തകൾ 2 എണ്ണവും കർദിനാൾ മാർ ആലഞ്ചേരിക്ക് അനുകൂലമായിരുന്നു എങ്കിൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അദ്ദേഹത്തേ പ്രതികൂട്ടിൽ നിർത്തുകയാണ്‌. 130 വർഷങ്ങളായി അഭിവന്ദ്യ പിതാക്കന്മാരും, വൈദീകരും, ലക്ഷകണക്കിന് വരുന്ന വിശ്വാസ സമൂഹവും ചേർന്ന് കണ്ട സ്വപ്നത്തിന്റെയും, ഒഴുക്കിയ വിയർപ്പിന്റെയും ആകെത്തുകയാണ് സീറോ മലബാർ സഭ. അതിന്റെ സ്ഥാവര ജംഗമ വസ്തുക്കളും, പൗരാണിക സ്വത്തും വിറ്റ് തുലച്ച് തകർത്തിരിക്കുന്നു. കർഷകരും, തൊഴിലാളികളും, കൂലിപ്പണിക്കാരുമായ സാധരണക്കാരൻ പിടിയരിപ്പിരിച്ചും, പട്ടിണി കിടന്നും അടിസ്ഥാനമിട്ടതാണ് ഈ രൂപതയുടെ ഇന്നത്തെ ഐശ്വര്യം. ഈ മഹാസൗധത്തിന്റെ അസ്ഥിവാരമാണ്  തകർത്തിരിക്കുന്നത്.

കേരള കത്തോലിക്കരുടെ ഏറ്റവും വലിയ സാമ്പത്തിക ഉറവിടമാണ്‌ സീറോ മലബാർ സഭ. വിശ്വാസപരമായും, സ്ഥാപനപരമായും വൻശക്തിയാണ്‌ സഭ. എന്നാൽ സീറോ മലബാർ സഭയേ സാമ്പത്തികമായി തകർത്ത് കളഞ്ഞ 4 ഭൂമി കച്ചവടമാണ്‌ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതക്ക് 100 കോടി രൂപക്കടുത്ത് ബാങ്ക് കടം ഉണ്ട്. ലോൺ പലിശ കൊടുത്ത് മുടിഞ്ഞ സഭ പണത്തിനായി അന്വേഷിക്കുമ്പോഴാണ്‌ സഹായവുമായി കള്ള പണക്കാർ വരുന്നത്. ഐ.എസ് ബന്ധം ഉള്ള മുസ്ളീം തീവ്ര ചിന്താഗതിക്കാർ എത്തുകയും 1500 ക്കോടിയുടെ വൻ കള്ളപണം തങ്ങൾക്ക് ഉണ്ടെന്നും ആയത് കാണിക്കുകയും ചെയ്തു എന്നാണ്‌ പുറത്തുവരുന്ന് ഇതുമായി ബന്ധപ്പെട്ടവരുടെ തുറന്നു പറച്ചിൽ.ഈ ഏജന്റുമാർ കർദ്ദിനാൾ ആലഞ്ചേരിയേയും, സഭാ നേതൃത്വത്തേയും കണ്ട് സാമ്പത്തിക സോഴ്സ് തെളിയിച്ചും കാണിച്ചും കൊടുത്തു. എല്ലാം കള്ളപണം ആണ്‌. ആയതിനാൽ ഞങ്ങൾ നിങ്ങളുടെ ഭൂമി വാങ്ങുമ്പോൾ ഇരു ചെവി അറിയരുത്. അറിഞ്ഞാൽ കേരളത്തിലേക്ക് ഈ ഫണ്ട് എത്തിക്കാൻ ആകില്ല. കച്ചവടം നടകില്ല എന്നും പറഞ്ഞു. പാവം മെത്രാന്മാരും, വൈദീകരും ഐ,.എസ് ഏജന്റുമാരുടെ കെണിയിലും ബ്രയിൻ വാഷിലും നന്നായി വീണു പോയി. 100 കോടി ഇടപാടിനായി സഭയുടെ എറണാകുളം, ഭാഗത്തേ പൊന്നു പോലുള്ള 4 പ്ളോട്ടുകൾ വിറ്റു…27.24 കോടി രൂപയ്ക്ക്. അതായത് 100 കോടി വിലയുടെ ഭൂമി വില്ക്കുമ്പോൾ സഭയുടെ കണക്കിൽ വയ്ക്കുന്നത് വെറും 27.24 കോടി രൂപ. ബാക്കി 72 കോടി രൂപ കണക്കിൽ പോലും ഇല്ല. അതായത് ആ പണം സഭയിലേ വസ്തു വില്പന കച്ചവടക്കാർക്ക് സ്വന്തം. ആ പണം കൈവശപ്പെടുത്താനായി നടത്തിയ ഹീനമായ നീക്കത്തിന്റെ ചതിയിൽ സഭ വീഴുകയായിരുന്നു. സഭയുടെ കണക്കിൽ 27.24 കോടിക്കാണ്‌ ഭൂമി വിറ്റത് എങ്കിലും സർക്കാരിനേ കാണിക്കാനും നികുതി വെട്ടിക്കാനും കൂട്ട് നിന്ന് മുദ്രപത്രത്തിൽ കാണിച്ചത് 9 കോടി മാത്രം. അതായത് 100 കോടിയുടെ ഭൂമികൾ 9കോടിക്ക് വിറ്റതായി ഒടുവിൽ ചുരുക്കി പറയാം.

Loading...

report by/ലോസ് കറുകയിൽ/ പ്രവാസി ശബ്ദം എക്സ് ക്ളൂസീവ് റിപോർട്ട്...പണം കിട്ടാതെ ഭൂമിയുടെ ആധാരങ്ങളിൽ ഒപ്പിട്ട് നല്കി. 9 കോടി രൂപ വാങ്ങി സ്ഥലങ്ങൾ ആധാരം ചെയ്ത് നല്കി. ബാക്കി പണം ആവിയായി പോയി. ആയത് ഭൂമി വാങ്ങിയവർ തന്നില്ലെന്നും പറ്റിച്ചെന്നും പറയുന്നു. എന്തിനാണ്‌ പണം കിട്ടാതെ ഭൂമി ആധാരം ചെയ്തു നല്കിയത് എന്ന് ചോദിക്കുമ്പോൾ പറ്റി പോയി..ചതിയിൽ സഭ പെട്ടു പോയി എന്നും മറുപടി..ഇനി ബാക്കി തുക ചോദിക്കാൻ പോലും ആകില്ല. കാരണം 9കോടിയാണ്‌ വസ്തു വില്പന വിലയായി കാണിച്ചിരിക്കുന്നത്. ആയത് പ്രകാരം ആ തുക കൊടുത്തു. ബാക്കി തുക പോലും സഭക്ക് ഇനി ആവശ്യപ്പെടാൻ ആകില്ല. കൊച്ചിയിലേ ചങ്ക് ഭാഗങ്ങളിൽ ആയുള്ള 3 ഏക്കർ ഭൂമിയാണ്‌ സീറോ മലബാർ സഭയുടെ കൈയ്യിൽ നിന്നും ഐ.എസ് ബന്ധം ഉള്ള കള്ളപണക്കാർ തട്ടിയെടുത്തത്. ഇത് വിവാദമായപ്പോഴാണ്‌ സഭയിൽ പൊട്ടിതെറി ഉണ്ടായത്. കർദിനാളും അദ്ദേഹത്തിന്റെ ഉപജാപകാരുള്ള വൈദീകരും ചേർന്ന് സഭയേ സാമ്പത്തികമായി തകർത്ത് കുത്തുപാളയുടുപ്പിച്ചു. ബാങ്കിലേ 100 കോടി കടം വീട്ടാൻ ഇനിയും ഭൂമിയോ, ആസ്തികളോ വില്ക്കണം. കൃത്യമായി പറഞ്ഞാൽ വിദേശത്തേ ഐ.എസ് കേന്ദ്രത്തിൽ ഇരുന്ന് തയ്യാറാക്കിയ പ്ളാൻഡ് ഓപ്പറേഷൻ സഭയേ തകർത്തു. ചർച്ചക്ക് പോയ വൈദീകർക്കും മറ്റും കോടികൾ പോകറ്റിൽ ഇട്ട് നല്കി വിശ്വസിപ്പിച്ച് മയക്കി കൊച്ചിയിലേ 3 ഏക്കർ ഭൂമിയാണ്‌ തട്ടിയെടുത്തത്. പൊട്ടൻ കർദിനാൾ എന്നാണ്‌ മാർ ആലഞ്ചേരി എന്നല്ല പറയേണ്ടത്..ഐ.എസ് കള്ളപണക്കാരുടെ ബ്രെയിൻ വാഷിൽ അവരേ രക്ഷിക്കാൻ ക്രൂശിതനു പോലും ആയില്ല!..കാരണം ക്രൂശിതൻ പോലും അറിയാതെ സഭയിലേ ഉന്നതരേ അറിയിക്കാതെ..സഭാ ലീഗൻ വിഭാഗത്തേയും അഭിഭാഷകരേയും അറിയിക്കാതെ എല്ലാം ഐ.എസ് പ്ളാൻ ചെയ്തപോലെ നടന്നു.

അന്ന് ദീപിക..ഇന്ന് കൊച്ചിയിലേ സ്വർണ്ണ വിലയുടെ  3 ഏക്കർ ഭൂമി.. സഭയേ തെറ്റുകളിൽ വിമർശിക്കുന്ന പ്രവാസി ശബ്ദം എന്ന ഓൺലൈൻ മാധ്യമത്തേ ഭ്രാന്തൻ കുഞ്ഞാടുകൾ ഇട്ട പേർ മഞ്ഞ പത്രം എന്നാണ്‌. ഈ പത്രം സഭയേ നാശത്തിൽ നിന്നും തെറ്റുകളിൽ നിന്നും കരകയറ്റാൻ ൻ നോക്കുമ്പോൾ എല്ലാം ഭ്രാന്തൻ കുഞ്ഞാടുകൾ കല്ലെറിഞ്ഞിട്ടുണ്ട്.. എന്നാൽ നല്ല വിശ്വാസികൾ സത്യ ക്രിസ്ത്യാനികൾ എല്ലാം നല്കുന്നത് വൻ പിന്തുണയാണ്‌. ..ഭൂമി ഇടപാടിന്റെ വിശദമായ ചരിത്രം വായിക്കുക..ഇതിനോടകം ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങളാണ് ഇവിടെ അറിയിക്കുന്നത്.

i) 21/06/2016 ൽ മാർ ആലഞ്ചേരി, രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്. പ്രസ്തുത സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

a. കാക്കനാട് നൈപുണ്യ സ്കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെൻറ്.
b. ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെൻറ്.
c. കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്സിയൻ ബ്രദേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ.
d. കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെൻറ്.
e. മരടിലുള്ള 54 സെന്റ്.
[തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ഈ മാഫിയയോടൊപ്പം ചേർന്ന് ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്ന വിവരങ്ങളാണ് ലഭിക്കുന്നത്. വൈദീക സമൂഹത്തിന്റെ കൃത്യ സമയത്തുള്ള ഇടപെടലുകളാണ് മാർ ആലഞ്ചേരിയെ അതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത്.

ആകെ വരുന്ന 3 ഏക്കർ സ്ഥലം സെന്റിന്‌ 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ്  (100 കോടി വിലയിട്ട ഭൂമിയാണ്‌. സഭാ രേഖകളിൽ 27.24 കോടിയാക്കിയത്) രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു കഴിഞ്ഞു എന്നാണ് നവംമ്പർ 6 (തിങ്കളാഴ്ച്ച) നടന്ന മീറ്റിങ്ങിൽ മാർ ആലഞ്ചേരി അറിയിച്ചത്. എന്നാൽ ഇതിനോടകം മരടിലുള്ള സ്ഥലവും വിറ്റിരുന്നു എന്ന വസ്തുത അദ്ദേഹം മറച്ചു വച്ചു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. കിട്ടേണ്ട തുകയുടെ മൂന്നിൽ ഒന്നു പോലും നമുക്ക് ലഭിച്ചിട്ടില്ല എന്നത് ഈ ക്രയവിക്രയങ്ങളിലെ ദുരൂഹതയും, അധാർമ്മിക ഇടപെടലുകളും, കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും ഒരുപോലെ വെളിച്ചത്തു കൊണ്ടുവരുന്നു. സ്ഥലത്തിന് ലഭിക്കേണ്ട മുഴുവൻ തുകയും കിട്ടി ബോദ്ധ്യപ്പെട്ടിട്ട് മാത്രമേ പ്രമാണം ആധാരം ചെയ്തു കൊടുക്കാവൂ എന്നിരിക്കേ, മുഴുവൻ തുകയും കിട്ടാതെ എന്തിന് മാർ ആലഞ്ചേരി ഇതിൽ ഒപ്പു വച്ചു?

വളരെ ഗൗരവത്തോടെ കാണേണ്ട മറ്റൊരു വിഷയം ഈ ക്രയവിക്രയങ്ങളിലെ കള്ളപ്പണത്തിന്റെ സാന്നിദ്ധ്യവും അതിനോട് മാർ ആലഞ്ചേരി എടുത്ത കുറ്റകരമായ സമീപനവുമാണ്. ഈ വിഷയത്തിന്റെ ഭയാനകതയും വ്യാപ്തിയും മനസ്സിലാക്കണമെങ്കിൽ ഈ കച്ചവടങ്ങളുടെ ആധാരങ്ങളിലൂടേയും മറ്റ് അനുബന്ധ രേഖകളിലൂടേയും നാം കടന്നു പോകേണ്ടതുണ്ട്. വിൽപ്പന നടത്തിയിരിക്കുന്ന 4 സ്ഥലങ്ങളും പ്ലോട്ടുകളായി തിരിച്ചാണ് മാർ ആലഞ്ചേരി ഒപ്പിട്ട് നൽകിയിരിക്കുന്നത്. ഈ സ്ഥലവിൽപ്പകളിലെ ആധാരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം 13 കോടി 5l ലക്ഷം രൂപ മാത്രമാണ് നമ്മുക്ക് കിട്ടേണ്ടത്. അങ്ങിനെ വരുമ്പോൾ, ബാക്കി കിട്ടേണ്ട  രൂപ എങ്ങിനെ അതിരൂപത കൈപ്പറ്റും? സുതാര്യത ഉറപ്പു വരുത്തേണ്ട സഭാസംവിധാനം എന്ത് സ്രോതസ്സാണ് ഈ തുകയ്ക്ക് വെളിപ്പെടുത്തുക?
കള്ളപ്പണത്തിന് സഭ എന്നും എതിരാണ് എന്ന് പറയുന്ന മാർ ആലഞ്ചേരി ഒപ്പിട്ടിരിക്കുന്ന രേഖകളിൽ തന്നെ അതിവിപുലമായ രീതിയിൽ കള്ളപ്പണ ഇടപാടുകൾ നടന്നിരിക്കുന്നു എന്ന വസ്തുത നമ്മുടെ രാജ്യത്തിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണ്.

സഭയുടെ പൈതൃകമായ സ്വത്തുക്കളുടെ പരിപാലനത്തിലും ക്രയവിക്രയങ്ങളിലും അനിതരസാധാരണമായ ശ്രദ്ധയും വേണ്ടത്ര മുന്നൊരുക്കങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം എന്ന കത്തോലിക്കാസഭാ നിയമങ്ങളുടെ (CCEO 1035, 1036, 1037, 1038, 1042, 934) പച്ചയായ ലംഘനവും ഇവിടെ നടന്നിരിക്കുന്നതായി വ്യക്തമാണ്. മേൽപ്പറഞ്ഞ സ്ഥലമിടപാടുകളിൽ രേഖകൾക്കും ഉത്തരവുകൾക്കും പുറത്തു റിയൽ എസ്റ്റേറ്റ് മേഖലയിൽ നടക്കുന്ന അതിസങ്കീർണ്ണമായ ചില നീക്കങ്ങൾകൂടി നാം തിരിച്ചറിയേണ്ടതുണ്ട്.

തൃക്കാക്കര നൈപുണ്യ സ്കൂളിന് എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെൻറ് സ്ഥലം വിറ്റിരിക്കുന്നത് 7 പ്ലോട്ടുകളായിട്ടാണ്. ഒരു സെന്റിന് യഥാക്രമം 10 ലക്ഷം, 7 ലക്ഷം, 3 ലക്ഷം(ബാക്കിയുള്ള 4 പ്ലോട്ടുകൾ) എന്നീ വിലകൾക്കാണ് ഈ സ്ഥലം വിറ്റിരിക്കുന്നത്. സെന്റിന് 35 മുതൽ 40 ലക്ഷംവരെ വില ലഭിക്കുന്ന സമയത്തു തന്നെയാണ് ഈ വിൽപ്പന നടന്നത്. 40 ലക്ഷം മാത്രം കണക്കാക്കിയാൽ പോലും 27.6 കോടി രൂപ കിട്ടണം. എന്നാൽ കിട്ടിയതോ വെറും നക്കാപിച്ച കാശ്. 20 കോടിയിലേറെ രൂപയാണ്‌ സഭയുടെ മുതൽ ഇവിടെ ആവിയായി പോയത്.
ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെൻറ് സ്ഥലം 3,99,70,000 (3 കോടി 99 ലക്ഷത്തി എഴുപതിനായിരം) രൂപയ്ക്കാണ് അതിരൂപത വിറ്റിരിക്കുന്നത്. 35 മുതൽ 40 ലക്ഷം വരെ വില ലഭിക്കുന്ന സമയത്താണ് ഈ കച്ചവടം നടക്കുന്നത് എന്നതും നമ്മുക്ക് അറിഞ്ഞിരിക്കാം. സെന്റിന് 40 ലക്ഷം മാത്രം കണക്കാക്കിയാൽ പോലും24 കോടിയോളം രൂപയാണ് . അതിരൂപതയ്ക്കുണ്ടായ നഷ്ടം 21 കോടിയോളം രൂപ. അതിരൂപതയുടെ സ്വന്ത൦ സ്ഥാപനമായ ഭാരതമാത കോളേജിനോടുപോലു൦ വേണോ വേണ്ടയോ എന്ന് ചോദിക്കാതെയാണ്, തുച്ഛമായ വിലയ്ക്ക് ഈ സ്ഥല൦ ഭൂമാഫിയയ്ക്ക് വിറ്റിരിക്കുന്നത്. ഇപ്രകാരം നടന്നിരിക്കുന്ന മറ്റു രണ്ടു സ്ഥലമിടപാടുകളുടേയും കണക്കുകളും രേഖകളും പരിശോധിക്കുമ്പോഴും തത്തുല്യമായ അഴിമതികളും ദുരൂഹതകളും കണ്ടെത്താനാകും. ഈ അന്വേഷണത്തിൻ പ്രകാരം അതിരൂപതയക്ക് ലഭിക്കേണ്ട ഏകദേശം 45 കോടിയിൽപരം രൂപയാണ് ഈ ഭൂമാഫിയ കൈ നനയാതെ ലാഭം കൊയ്തിരിക്കുന്നത്.

ആവശ്യത്തിന് പരസ്യം പോലും നൽകാതെ ഈ വിൽപ്പന നടത്താൻ അഭിവന്ദ്യ പിതാവ് തീരുമാനിച്ചത് എന്തിന്?വിൽക്കാൻ തീരുമാനിച്ച ഈ സ്ഥലങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിച്ചതാരാണ്? എന്തു മാനദണ്ഡമാണ് അതിനായി കൈക്കൊണ്ടത്? കത്തോലിക്കാ സഭാനിയമങ്ങൾ കർശനമായി ആവശ്യപ്പെടുന്ന Expert Written Evaluation ആരിൽനിന്നാണ് ലഭിച്ചത്?ഈ അടുത്ത കാലങ്ങളിൽ എറണാകുളം-അങ്കമാലി അതിരുപതയുടെ പേരിൽ മാർ ആലഞ്ചേരി 3 സ്ഥലങ്ങൾ വാങ്ങിയിരിക്കുന്നതായാണ് നമ്മുക്ക് ലഭിച്ച രേഖകൾ (തീറാധാരങ്ങൾ, കരം അടച്ചതിന്റെ രസീതുകൾ) തെളിയിക്കുന്നത്.

മറ്റൂർ :- എറണാകുളം അങ്കമാലി അതിരൂപതയുടെ മേൽ, നികത്താനാവാത്ത സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിച്ച ഒരു ഭൂമി ഇടപാടായിരുന്നു ഇത്. അതിരൂപത വൈദീക സമിതി ഒന്നടങ്കം വേണ്ട എന്നു തീരുമാനിച്ച മെഡിക്കൽ കോളേജിനാണ് അങ്കമാലി അടുത്ത് മറ്റൂർ ഗ്രാമത്തിൽ 59 കോടി രൂപ ബാങ്ക് ലോണെടുത്ത് 23.22 ഏക്കർ ഭൂമി മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ വാങ്ങിയിരിക്കുന്നത്.കോട്ടപ്പടി :- 20l 7 ഏപ്രിൽ 7-)o തീയതിയാണ് മാർ ആലഞ്ചേരി, കോതമംഗലത്തു നിന്ന് 10 കി.മി അകലെ കോട്ടപ്പടിയിൽ വനയോര മേഖലയിൽ 25 ഏക്കർ സ്ഥലo, അതിരൂപതയുടെ കടക്കെണികൾക്കിടയിൽ 15 കോടി ബാങ്ക് ലോണെടുത്ത് വാങ്ങിച്ചിരിക്കുന്നത്. കഴിഞ്ഞ 22 വ൪ഷങ്ങളായി വില്‍ക്കാനിട്ടിട്ടു൦ വിറ്റു പോവാതിരുന്ന വനയോര മേഖലയില്‍പ്പെട്ടതാണ് ഈ ഭൂമി.2017 ഏപ്രിൽ മാസം ആധാരം ചെയ്ത സ്ഥലമിടപാടുകൾ, ആഗസ്റ്റ് – സെപ്തംമ്പർ മാസങ്ങളിൽ നടന്ന വൈദീക കൂട്ടായ്മകളിൽ പോലും മാർ ആലഞ്ചേരി നുണ പറഞ്ഞു മറച്ചു വച്ചു.
59 കോടി രൂപ ലോണെടുത്ത് വർഷം 6 കോടിയോളം രൂപ പലിശ മാത്രം കൊടുക്കുന്ന രൂപതയെ ഈ 15 കോടി ലോൺ വീണ്ടും എടുത്ത് മാർ ആലഞ്ചേരി സാമ്പത്തീകമായി തകർത്തു.

ദേവികുളം :- 2017 ഫെബ്രുവരി മാസം ഇടുക്കി ജില്ലയിൽ പരിസ്ഥിതി ലോല പ്രദേശമായ പള്ളിവാസൽ പഞ്ചായത്തിൽ ആനവിരിട്ടി വില്ലേജിൽ 17 ഏക്കർ ഭൂമി, 1 കോടി 60 ലക്ഷം രൂപ മുടക്കി മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ വാങ്ങിയിരിക്കുന്നു. ഈ സ്ഥലം വാങ്ങിയത് ഒരു ആധികാരിക കമ്മിറ്റിയുടേയും അനുവാദത്തോടെ ആയിരുന്നില്ല എന്നത് അഭിവന്ദ്യ ആലഞ്ചേരി പിതാവ്, 06/11/2017 (ബുധനാഴ്ച്ച) കൂടിയ വൈദീകയോഗത്തിൽ പരസ്യമായി സമ്മതിച്ചതാണ്. മേൽപ്പറഞ്ഞ ക്രയവിക്രയങ്ങൾ പ്രകാരം, എറണാകുളം-അങ്കമാലി അതിരൂപതയക്ക് ഇപ്പോഴുള്ള ബാങ്ക് ലോൺ90 കോടി രൂപയാണ്. ഈ ഭീമമായ കടത്തിന് പരിഹാരമെന്നോണം കൊച്ചി നഗരമദ്ധ്യത്തിൽ കിടക്കുന്ന അതിരൂപതയടെ 2 ഏക്കർ 46 സെന്റ് വിറ്റു. അതിൽ നിന്നും അതിരൂപതയുടെ കടത്തിലേക്ക് ഒരു ചില്ലിക്കാശ് തിരിച്ചടയ്ക്കാൻ സാധിച്ചിട്ടുമില്ല. പകരം വനയോര മേഖലയിലും, കസ്തൂരി രംഗൻ പ്രദേശത്തും ആർക്കും വേണ്ടാതെ കിടക്കുന്ന, തുച്ഛമായ വിലയുള്ള ഭൂമി രൂപതയുടെ മേൽ കെട്ടിവയ്ക്കപ്പെട്ടു.