സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് സോമർസെറ്റ് സെൻറ്‌. തോമസ് ദേവാലയത്തിൽ ഓക്ടോബർ 28-ന്

ന്യൂ ജേഴ്‌സി: ഏഴാമത് സീറോ മലബാര്‍  നാഷണല്‍  കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്കോഫ് സോമർസെറ്റ്  സെൻറ്‌ തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ ഒക്‌ടോബര്‍ 28 – ന് നടക്കുന്ന ചടങ്ങിൽ ചിക്കാഗോ രൂപത സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട് നിർവഹിക്കും.
 
വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ചു രാവിലെ വി. ദിവ്യബലിക്ക്  ശേഷമായിരിക്കും  കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്കോഫ് ചടങ്ങുകൾ നടക്കുക.
 
ഫൊറോനാ വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, കണ്‍വെന്‍ഷന്‍ കണ്‍വീനറും കണ്‍വെന്‍ഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയുമായ ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍, കൺവെൻഷൻ ചെയർമാൻ അലക്സാണ്ടർ കുടക്കാച്ചിറ, യൂത്ത് കൺവീനർ ഫാ. പോൾ ചാലിശ്ശേരി തുടങ്ങിയവര്‍ സന്നിഹിതരാവും.
 
ഹൂസ്റ്റണില്‍ നിന്നും എത്തുന്ന മറ്റു കണ്‍വന്‍ഷന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം കണ്‍വെന്‍ഷന്റെ ലോക്കല്‍ കോര്‍ഡിനേറ്റേഴ്സ് ടോം പെരുമ്പായിൽ, സണ്ണി  വാളിയപ്ലാക്കൽ, മോളി നെല്ലിക്കുന്നേൽ,സ്റ്റെഫി ഓലിക്കൽ, ജോയൽ ജോസ് തുടങ്ങിയവരും, ട്രസ്റ്റിമാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
 
സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കണ്‍വെന്‍ഷന്‍ രക്ഷാധികാരിയായി ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ 2019 ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ഏഴാമത് സീറോ മലബാര്‍  നാഷണല്‍  കണ്‍വെന്‍ഷനിൽ അയ്യായിരത്തിൽപ്പരം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
 
രൂപതയിലെ മറ്റു ഇടവകകളിലും കൺവൻഷന്റെ കിക്കോഫുകൾ നടന്നുവരുന്നു.
 
കൂടുതൽ  വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക 
 
ടോം പെരുമ്പായിൽ (646)326-3708, സണ്ണി വാളിയപ്ലാക്കൽ (908) 966-3701, മോളി നെല്ലിക്കുന്നേൽ (732) 618-2122, സ്റ്റെഫി ഓലിക്കൽ (973) 508-0271, ജോയൽ ജോസ് (732)778-5876.