സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍

കൊച്ചി:വിശ്വാസികൾക്ക് സഭയുടെ സ്വത്തിൽ അധികാരം ഇല്ല. മറ്റ് സഹ വൈദീകർക്കോ സീറോ മലബാർ നേതാക്കൾക്കോ അധികാരം ഇല്ലെന്നും എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വില്പനയിൽ നയം വ്യക്തമാക്കി കർദിനാൾ ഹൈക്കോടതിയിൽ. സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭ ട്രസ്റ്റല്ല.എനിക്ക് അത് വില്ക്കാൻ അവകാശം ഉണ്ടെന്നും ഞാനാണ്‌ അതിന്റെ പൂർണ്ണമായ ഉടമയെന്നും കർദിനാൾ ഹൈക്കോടതിയേ അറിയിച്ചു. മറ്റുള്ളവർക്ക് ഇത് ചോദ്യം ചെയ്യാൻ അധികാരം ഉള്ളതല്ല. എനിക്ക് അധികാരപ്പെട്ട സ്വത്തുക്കൾ വില്പന നടത്താനുള്ള സ്വാതന്ത്ര്യവും എനിക്ക് ഉള്ളതായി കർദിനാൾ അറിയിച്ചു.

. എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് ബിഷപ്പിന്റെ വിശദീകരണം.സഭാനടപടികള്‍ക്കു പിന്നാലെയാണ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വശദീകരണം ചോദിച്ചത്. രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി കര്‍ദിനാളിന് എങ്ങനെ വില്‍ക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് വിശദമായ പരിശോധന അനിവാര്യമാണെന്നും ഹൈക്കോടതി നിലപാടെടുത്തു.

Loading...