അധികാരത്തിൽ തുടരാൻ തീക്കളി നടത്താൻ കർദിനാൾ പക്ഷം, കുരുങ്ങുന്നത് സ്കൂൾ തലപ്പത്തുള്ള കന്യാസ്ത്രീയും മെത്രാനും

കൊച്ചി: ക്രിസ്തുവിനും ബൈബിളിനും ഒന്നും ഈ കളിയിൽ സ്ഥാനമില്ല. പണവും, ഭൂമിയും, സ്ഥാപനങ്ങളും മാത്രം. അത് നിലനിർത്തി അമരത്ത് തുടരാനുള്ള ജീവൻ മരണ പോരാട്ടം. എല്ലാം കസേരക്കും അധികാരത്തിനും മാത്രം..മൊറ്റൊന്നും ഇല്ല ഇപ്പോൾ സീറോ മലബാർ സഭയേ നയിക്കുന്നവർക്ക് മുന്നിൽ. ജയിക്കാൻ തീക്കളി നടത്താൻ ഒരുങ്ങുകയാണ്‌ കർദിനാൾ പക്ഷം. എതിർക്കുന്നവരേ എന്തു ചെയ്തും ഇല്ലാതാക്കാൻ ഒരുങ്ങുന്നു. കൊലപാതകം അല്ലെങ്കിലും ഈ കളിയിൽ ചിലർ ആത്മഹത്യ വരെ ചെയ്താലും വിഷയം ഇല്ലെന്നാണ്‌ കൊടിയ ചെയ്തികൾക്കായി ഒരുങ്ങുന്നവർ പറയുന്നത്.

ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിന്‍റെ ശബ്ദ സന്ദേശം പുറത്തു വന്നതിനു പിന്നാലെ സീറോ മലബാർ സഭയിൽ ഇനി പുറത്തു വരാനിരിക്കുന്നത് രഹസ്യങ്ങളുടെ കൂമ്പാരം. വൈദിക സമിതി യോഗത്തിൽ കർദിനാൾ ആലഞ്ചേരിക്കെതിരെ എടയന്ത്രത്ത് സംസാരിക്കുന്ന ശബ്ദമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തു വിട്ടത്. ഭൂമി വിവാദം ചോദിച്ചെത്തിയ തന്നെ കർദിനാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു എടയന്ത്രത്തിന്‍റെ ആക്ഷേപം. സംഭവം ചാനലുകൾ വാർത്തയാക്കിയതിനു പിന്നാലെ കർദിനാളും കർദിനാൾ പക്ഷക്കാരും ശരിക്കും പെട്ടു. ഇതോടെയാണ് കർദിനാൾ വിരുദ്ധ പക്ഷത്തെ സമാന ശൈലിയിൽ ഒതുക്കാൻ അതിരൂപതയിൽ ആലോചന തുടങ്ങിയത്./ന്യൂസ് ബ്യൂറോ/ പ്രവാസി ശബ്ദം വെബ് എക്സ്ക്ളൂസീവ് റിപോർട്ട്

Loading...

ഇതിനു കർദിനാളിന്‍റെ പിന്തുണയുമുണ്ടെന്നാണ് സഭയ്ക്കുള്ളിൽ നിന്നും പുറത്തു വരുന്ന വിവരം. കർദിനാളിനെതിരെ വിവാദം ആളിക്കത്തിക്കുന്ന വൈദികരിലും മെത്രാൻ മാരിലും പലരും മുൻപ് പല വിവാദങ്ങളിലും പെട്ടവരാണ്. എന്നാൽ ഇവ പലതും സഭയ്ക്കുള്ളിൽ തന്നെ ഒതുക്കി തീർക്കുകയായിരുന്നു. കന്യാസ്ത്രീകളുമായി രഹസ്യ ബന്ധം പുലർത്തിയതിനു പിടിയിലായ മെത്രാൻ വരെ കർദിനാളിന്‍റെ എതിർ ചേരിയിലുണ്ട് എന്ന വിവരങ്ങൾ ലഭ്യമായി.. ഇവരെ കുടുക്കിയ വീഡീയോ ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും മുൻപ് സഭാ അന്വേഷണ സമിതി ശേഖരിച്ചിരുന്നു.

ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വിടുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്. എന്നാൽ ഇവ പുറത്തു വന്നാൽ സഭയ്ക്കുണ്ടാകുന്ന കളങ്കമാണ് ഒരു പക്ഷം ഉയർത്തിക്കാട്ടുന്നത്. വിശ്വാസികൾക്കിടയിൽ നല്ല പേരുള്ള വൈദികരും കന്യാസ്ത്രീകളും വരെ ഇതിൽപെട്ടിട്ടുണ്ടത്രേ. കൊച്ചിയിലെ പ്രമുഖ സ്കൂളിന്‍റെ ഉത്തരവാദിത്വത്തിലുള്ള മധ്യവയസ്തകയായ കന്യാസ്ത്രീയുടെ അശ്ലീല സംഭാഷണം മുൻപ് സഭാ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇവയും കർദിനാളിന്‍റെ പക്കൽ ഇപ്പോളും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണത്രേ. കർദിനാളിനെതിരെ ഇനിയും വൈദിക സമിതിയും മെത്രാൻമാരും നീക്കം ശക്തമാക്കിയാൽ നേതൃത്വം നൽകുന്നവരെ ഒതുക്കി നിർത്താൻ ഇവ ഉപയോഗിക്കാനുള്ള പുറപ്പാടിലാണ് കർദിനാൾ ആനുകൂലികൾ.

ഈ കന്യാസ്ത്രീ സഭയിലേ ഉന്നതനായ പുരോഹിതനുമായി നടത്തിയ അശ്ലീല സംഭാഷണങ്ങൾ ആയിരിക്കും   ലീക്കായി പുറത്തുവരിക. എടയന്ത്രത്തിന്റെ ഓഡിയോയ്ക്ക് ഓഡിയോ കൊണ്ട് തന്നെ മറുപടി. എന്നാൽ ഇതിൽ ഉൾപെട്ട കന്യാസ്ത്രീയുടെ മനോനിലയും ഇതിനു പിന്നിൽ ഉള്ളവർ ആശങ്കപ്പെടുന്നു. കന്യാസ്ത്രീ ആത്മഹത്യയോ അവിവേകമോ കാണിച്ചാൽ ചിലപ്പോൾ കേരളം ഇളകി മറിഞ്ഞേക്കാം. മറ്റ് മത് വിഭാഗങ്ങൾ വരെ കർദിനാൾ പക്ഷത്തേ തെരുവിൽ നേരിട്ടേക്കാം എന്നും ഇത് പ്രവാസി ശബ്ദവുമായി പങ്കുവയ്ച്ച് സഭയിലേ ഉന്നതനായ വ്യക്തി പറഞ്ഞു.

സീറോ മലബാർ സഭയിൽ ചേരി തിരിഞ്ഞുള്ള വിവാദങ്ങൾ വളരുകയാണ്‌. കർദിനാൾ തനിക്ക് പറ്റിയ തെറ്റുകൾ സമ്മതിച്ച സ്ഥിതിക്ക് സ്ഥാനത്തുനിന്നും ഒഴിവായാൽ എല്ലാം അവസാനിപ്പിക്കാം എന്നാണ്‌ സഭയിലേ തിരുത്തൽ ശക്തികൾ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ മരണം വരെ താൻ ഈ സ്ഥാനത്തു തന്നെ ഉണ്ടാകും എന്ന് കർദിനാൾ പറഞ്ഞതായി റിപോർട്ടുകൾ പുറത്തുവരുന്നു. റോം ഇടപെട്ട് തന്നെ പുറത്താക്കിയാൽ അത് കേരളത്തിൽ സീറോ മലബാർ സഭയുടെ പിളർപ്പിലേക്കായിരിക്കും നീങ്ങുക എന്ന് റോമിനേയും കർദിനാൾ പക്ഷം ഭീഷണി രൂപത്തിൽ അറിയിച്ചിട്ടുണ്ട്.കർദിനാൾ ഒന്നുകിൽ സ്ഥാനത്തു തുടരും. അല്ലെങ്കിൽ ഇന്നത്തേ രീതിയിൽ സീറോ മലബാർ സഭ ഉണ്ടാകില്ല. ഇതാണ്‌ ഇപ്പോഴത്തേ അവസ്ഥ. സഭ പിളർത്തി രണ്ട് പക്ഷം ആയാലും മാർ ആലഞ്ചേരി പിളർത്തുന്ന പക്ഷത്തിന്റെ കർദ്ദിനാൾ സ്ഥാനത്ത് എത്തും. അത്ര വാശിയിലാണ്‌ അധികാരം നിലനിർത്താനുള്ള പോരാട്ടം.