ടി സിദ്ധിഖ് ദുബായില്‍ മദ്യപിച്ചെന്ന ആരോപണം, ഇന്നേ വരെ മദ്യപിച്ചിട്ടില്ലെന്ന് വിശദീകരണം

കോഴിക്കോട്: കോഴിക്കോട് ഡി.സിസി അദ്ധ്യക്ഷനായ ടി. സിദ്ധിഖ് ദുബായില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മദ്യപിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. ഇതിനെതിരെ മറുപടിയുമായി ടി സിദ്ധിഖ് രംഗത്തെത്തി.

ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോൾ ചിരിയാണ് തോന്നുന്നതെന്നും സിദ്ധിഖ് പറഞ്ഞു. കഴിഞ്ഞ 20ാം തിയ്യതിയാണ് താന്‍ ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സന്ദര്‍ശനം നടത്തിയത്. മദ്യപിക്കില്ലെന്നുള്ളത് ജീവിതനിഷ്ഠയാണ്. ദുഷ്പ്രചരണത്തിനെതിരെ പരാതി നല്‍കുമെന്നുമാണ് സിദ്ധിഖിന്റെ മറുപടി.

Loading...

സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. സിദ്ധിഖിന് വേണ്ടി യു.ഡി.എഫ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നുണ്ട്.