‘പൃഥ്വിരാജും ആഷിഖ് അബുവും പോയി വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ’: ടി സിദ്ദിഖ്

വിവാദമായ വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറിയ പൃഥ്വിരാജിനെതിരെയും ആഷിഖ് അബുവിനെതിരെയും വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ. ഇരുവരെയും പരിഹസിച്ച് രം​​ഗത്ത് എത്തിയിരിക്കുകയാണ് കെപിസിസി വെെസ് പ്രസിഡന്റ് ടി സിദ്ദിഖ്. ഇരുവരെയും അവഹേളിച്ചുകൊണ്ടാണ് സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് സിനിമ വേണ്ടെന്ന് വെച്ചതെന്നായിരുന്നു പൃഥ്വിരാജിന്റേയും ആഷിഖ് അബുവിന്റെയും പ്രതികരണം. വാഴപ്പിണ്ടിയുടെ ഗുണങ്ങൾ വിവരിച്ച ഫേസ്ബുക്ക് പോസ്റ്റിൽ ഇരുവർക്കും വാഴപ്പിണ്ടി ജ്യൂസ് നിർദേശിച്ചായിരുന്നു സിദ്ദിഖിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയിൽ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കിൽ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു… #Variyankunnan #prithviraj #ashiqabu

Loading...