ഭാര്യയുടെ പരാതി .ടി.സിദ്ദിക്കിനെതിരെ കേസെടുത്തു. ശാരീരികമായി പീഢിപ്പിച്ചു, ആഭരണങ്ങൾ കവർന്നു.

കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖിനെതിരെ ഭാര്യ നസീമ നല്‍കിയ ഹരജിയില്‍ കോടതി നോട്ടീസ് അയച്ചു. സിദ്ദീഖും കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചൂവെന്നും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പരാതിയിൽ ആരോപിക്കുന്നു. രണ്ട് മക്കള്‍ക്കും കാന്‍സര്‍ രോഗിയായ തനിക്കും ചെലവിനു തരണമെന്നും ആവശ്യപ്പെട്ട് നസീമ നല്‍കിയ ഹരജിയില്‍ ആണ് നോട്ടീസ് അയച്ചത്. ഏപ്രില്‍ 23ന് ഹാജരാവണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് എന്‍. ഷാബിര്‍ ഇബ്രാഹിം ആണ് നോട്ടീസ് പുറപ്പെടുവിച്ചത്.

2014 ജൂലൈ 15ന് കോഴിക്കോട്ടെ മേരിക്കുന്നിലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ സിദ്ദീഖ് പിന്നീട് ജനുവരിയില്‍ വെള്ളപേപ്പറില്‍ ത്വലാഖ് ചൊല്ലിയതായി എഴുതി അറിയിക്കുകയായിരുന്നുവെന്നും ഹരജിക്കാരി പറയുന്നു. രാഷ്ട്രീയ പിടിപാടുള്ള സിദ്ദീഖ് പൊലീസിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോടതി തന്നെ നേരിട്ട് ഇടപെടണമെന്നും നസീമ ഹരജിയില്‍ ആവശ്യപ്പെട്ടു.

Loading...