ടി. സിദ്ധിഖിനെ എട്ടു നിലയിൽ പൊട്ടിക്കും: ഉമ്മൻചാണ്ടിയെ പാടം പഠിപ്പിക്കാൻ ഐ ഗ്രൂപ്പ്; രാഹുൽഗാന്ധിക്ക് ഇ മെയിൽ പ്രവാഹം

കൊച്ചി: ചെന്നിത്തലയെയും ഐ ഗ്രൂപ്പിനെയും കടത്തി വെട്ടി ഉമ്മൻചാണ്ടിയുടെ നോമിനിയായി സ്ഥാനാർഥി പട്ടികയിലെത്തിയ ടി. സിദ്ധിഖിനെതിരെ കോൺഗ്രസിൽ ആഭ്യന്തര കലാപം. സിദ്ധിഖിന്‍റെ സാമ്പത്തിക തട്ടിപ്പുൾപ്പെടെയുള്ള സംഭവങ്ങളുമായി കേന്ദ്ര നേതൃത്വത്തിനു ഇ മെയിലുകളുടെ പ്രവാഹമാണ്. മത്സരിച്ചാൽ സിദ്ധിഖ് തോൽക്കുമെന്ന വാണിങ്ങുമായാണ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ മെയിലുകൾ പ്രവഹിക്കുന്നത്.

നേരത്തെ വയനാട് സീറ്റ് ഐ ഗ്രൂപ്പിനു വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉമ്മൻചാണ്ടി ഇത് വെട്ടി. സിദ്ധിഖിനെ മത്സരിപ്പിച്ചില്ലെങ്കിൽ താൻ ഉൾപ്പെടെയുള്ളവർ പ്രചരണത്തിൽ നിന്നുവിട്ടു നിൽക്കുമെന്ന ഭീഷണിക്ക് മുന്നിൽ ഹൈക്കമാന്‍റും ഒടുക്കം വഴങ്ങുകയായിരുന്നു.

Loading...

പിന്നാലെ സിദ്ധിഖിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപനവും വന്നു. ഇതിനു പിന്നാലെയാണ് ഐ ഗ്രൂപ്പ് സിദ്ധിഖിനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യ യോഗം ചേർന്നിരുന്നു. സിദ്ധിഖിനെതിരെ കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് കൂട്ട ഇ മെയിൽ അയക്കുന്നത് ഐ ഗ്രൂപ്പാണെന്ന നിഗമനത്തിലാണ് കെപിസിസി. എന്നാൽ ഇതിനു പിന്നിൽ സിപിഎമ്മിനു പങ്കുണ്ടോ എന്നും സംശയിക്കുന്നു.