നായകന്മാര്‍ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് പല സിനിമകളില്‍ നിന്നും തന്നെ മാറ്റിയിട്ടുണ്ട്, സിനിമയിൽ നേരിടേണ്ടിവന്ന അനുഭവങ്ങൾ പങ്കുവെച്ച് തപസി പന്നു

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ എത്തിയ തപസി പന്നു ഇപ്പോൾ സിനിമാ ലോകത്തുനിന്നും മാറ്റിനിര്‍ത്താന്‍ പറ്റാത്ത നായികയായി മാറിയിരിക്കുകയാണ്. താരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ ഈ കാലയളവിൽ താൻ സിനിമാരംഗത്ത് അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് താരം.

ഒരു കാലത്ത് തനിക്ക് തിരഞ്ഞെടുപ്പിനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും നായകന്മാര്‍ക്ക് ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രം പല സിനിമകളില്‍ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നും തപ്‌സി തുറന്നു പറയുന്നു.ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തപ്‌സി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് നായകന്മാരുടെ കരുണ ആവശ്യമായിരുന്നു. അവര്‍ അംഗീകരിച്ചാലെ എന്നെ സിനിമയുടെ ഭാഗമാക്കൂ. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടി ഭാഗമായ സിനിമകള്‍ ആദ്യം എത്തുന്നത് എന്റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റു കഥാപാത്രങ്ങളാകാനുള്ള അഭിനേതാക്കളെ കണ്ടെത്തുന്നത്. തപ്‌സി പറയുന്നു.നായകന്മാര്‍ അംഗീകരിക്കാത്തതുകൊണ്ടോ ജോലിയുമായി ബന്ധമില്ലാത്ത എന്തെങ്കിലും പ്രശ്‌നം കൊണ്ടോ എന്നെ സിനിമകളില്‍ നിന്നു മാറ്റിയിട്ടുണ്ട്. തപ്‌സി പറഞ്ഞു.

Loading...