എത്രമാസമായി എന്നൊക്കെ പലരും നേരിട്ടുകാണുമ്പോള്‍ ചോദിക്കും; മീനാക്ഷി

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹാസ്യപരമ്പരയിലെ താരങ്ങള്‍ക്കും ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥും മീനാക്ഷിയും എത്തുന്നുണ്ട്.

8 വര്‍ഷമായിരിക്കുകയാണ് തട്ടീം മുട്ടീം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്എത്തിയിട്ട്. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കള്‍ അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലില്‍ കാണുന്നത്. ഓഡീഷനിലൂടെ സിദ്ധാര്‍ത്ഥിനാണ് തട്ടീം മുട്ടീമിലേക്ക് ആദ്യം അവസരം ലഭിച്ചത്. പിന്നീടാണ് കണ്ണന്റെ സഹോദരി വേഷത്തിലേക്ക് ഭാഗ്യലക്ഷ്മിയും എത്തുകയായിരുന്നു. ശരിക്കുള്ള ജീവിതത്തില്‍ ചേച്ചി വിളിയൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് ഇവര്‍ പറയുന്നു. സ്‌ക്രീനിലെ ചേച്ചി വിളി താന്‍ ശരിക്കും ആസ്വദിക്കാറുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വെറുതെ അല്ല ഭാര്യയെന്ന റിയാലിറ്റി ഷോയിലായിരുന്നു സിദ്ധാര്‍ത്ഥിന്റേയും മീനാക്ഷിയുടേയും മാതാപിതാക്കള്‍ പങ്കെടുത്തത്. അതില്‍ തങ്ങളും പങ്കെടുത്തിരുന്നുവെന്നും ഇരുവരും പറയുന്നു. ഇതിന് പിന്നാലെയായാണ് തട്ടീം മുട്ടീമിലേക്ക് അവസരം ലഭിച്ചത്. മഞ്ജുപിള്ളയുടെ മകളാണോ താനെന്ന തരത്തില്‍ പലരും ചോദിക്കാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഈ പരമ്പരയെ ഹൃദയത്തിലേറ്റിയവര്‍ക്ക് നന്ദി പറയുന്നുവെന്നും ഇനിയും പിന്തുണ വേണമെന്നും ഇരുവരും പറഞ്ഞിരുന്നു.

Loading...

കോട്ടയത്ത് ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ഭാഗ്യലക്ഷ്മി. താരം അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയ ജീവിതത്തെ ക്കുറിച്ച് തുറന്നു പറഞ്ഞു. സീരിയലില്‍ ഇപ്പോള്‍ മീനാക്ഷിയുടെ ഗര്‍ഭകാലമാണ് കാണിക്കുന്നത്. ചെറിയ ബേബി ബംപ് ഒക്കെയായിട്ടാണ് താരം സീരിയലില്‍ എത്തുന്നത്.
പലരും നേരില്‍ കാണുമ്പോള്‍ വയര്‍ എവിടെ എന്നൊക്കെ ചോദിക്കാറുണ്ടെന്നും മീനാക്ഷിയുടെ കല്യണം കണ്ട് പലരും തന്റെ ഒറിജിനല്‍ കല്യാണമാണെന്ന് തെറ്റിധരിച്ചിച്ചുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പലരോടും പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താര കൂട്ടിചേര്‍ത്തു.

നഴ്‌സിങ് പഠനം കഴിഞ്ഞ് വിദേശത്തേക്കു പോകുവാനായി ഐഎല്‍ടിഎസ് കോച്ചിങ്ങിലാണ് മീനാക്ഷി എന്ന ഭാഗ്യലക്ഷ്മി. ലണ്ടനില്‍ പോകണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ ഇപ്പോഴത്തെ ആഗ്രഹം. അതുപോലെ കുടുംബത്തോടൊപ്പവും അച്ഛനും അമ്മയ്ക്കുമൊപ്പം യാത്രകള്‍ പോകാനാണ് കൂടുതല്‍ താല്പര്യം എന്നാണ് മീനാക്ഷി പറയുന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ടെങ്കിലും ഹില്‍സ്റ്റേഷനുകളിലേക്കുള്ള യാത്രകളാണ് കൂടുതലിഷ്ടം. അതേസമയം സിദ്ധാര്‍ഥാണ് തന്നെക്കാള്‍ കൂടുതല്‍ യാത്ര പോകുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഡ്രൈവിങ്ങിനോട് സിദ്ധാര്‍ഥിന് ഏറെ ഇഷ്ടമാണ്

കോട്ടയത്തുനിന്നു ഗോവയിലേക്ക് സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര പോയത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. മംഗളൂരു വഴിയാണ് ഗോവയ്ക്കു പോയത്. ഇടതുവശത്തു കടലിന്റെ മനോഹരകാഴ്ചകളൊക്കെയുള്ള ആ പാതയിലൂടെയുള്ള യാത്ര നല്ല രസമാണ്. ഇടയ്ക്കു നിര്‍ത്തി കടലിലൊക്കെ ഇറങ്ങി. അതേസമയം താന്‍ പത്താം ക്ലാസ് എത്തുന്നത് വരെ കുടുംബത്തോടൊപ്പം യാത്രകള്‍ പതിവായിരുന്നു എന്നും പിന്നെ പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ യാത്രകള്‍ കുറച്ചെന്നും ഭാഗ്യലക്ഷ്മി പറയുന്നു. തനിച്ച് യാത്ര പോകുന്നതിനോട് താല്‍പര്യമില്ലെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. കുടുംബമോ കൂട്ടുകാരോ ഒപ്പം വേണം.അതേസമയം ബന്ദിപൂര്‍ യാത്രയില്‍ ഒരാന വഴി മുടക്കി നിന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടലാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ആന പോകുന്നത് വരെ വാഹനം നിര്‍ത്തിയാണ് രക്ഷപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പവും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ സമ്മാനിക്കുന്നത് രണ്ടുതരം അനുഭവങ്ങളാണ്. രണ്ടും ഒരുപോലെ ആസ്വദിക്കാറുണ്ടെന്നു ഭാഗ്യലക്ഷ്മി

ഇന്ത്യയ്ക്കു പുറത്തു നേപ്പാളിലേക്ക് സിദ്ധാര്ഥ് പോയിട്ടുണ്ട് ഹെലികോപ്റ്ററില്‍ ഹിമാലയത്തിനു മുകളിലൂടെ സഞ്ചരിക്കാനും അവിടെ കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി സിദ്ധാര്‍ഥ് ആ യാത്രയെ കാണുന്നു. അതേസമയം അമ്മയുടെ വീട് തിരുവനന്തപുരത്തായതു കൊണ്ട് കന്യാകുമാരിയിലും വിവേകാനന്ദപ്പാറയിലുമൊക്കെ ഇടയ്ക്കിടെ ഇവര്‍ പോകാറുണ്ട്. കന്യാകുമാരിയിലെ അസ്തമയ കാഴ്ചകള്‍ എത്ര കണ്ടാലും മതിവരില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. പെട്ടന്നൊരു യാത്ര പോകണമെന്നു വിചാരിച്ചാല്‍ വാഗമണ്‍ ആണ് ഞങ്ങള്‍ തിരഞ്ഞെടുക്കാറ്. ശാന്തസുന്ദരമായ സ്ഥലമായതുകൊണ്ടുതന്നെ വാഗമണ്‍ ഏറെയിഷ്ടമാണ്. മാസത്തിലെ 15 ദിവസങ്ങളും ഇരുവരും ഷൂട്ടിന്റെ തിരക്കിലായിരിക്കും. അതില്‍നിന്നു മനസ്സിനും ശരീരത്തിനും മോചനം സമ്മാനിക്കാന്‍ യാത്രകള്‍ക്കു സാധിക്കും. തിരക്കുകളില്ലാത്ത ദിവസങ്ങളില്‍ സ്ഥിരമായി യാത്ര പോകാറുണ്ട്. അതേസമയം ഇതുവരെ പോകാത്തതും പോകാന്‍ ആഗ്രഹം തോന്നുന്നതുമായ സ്ഥലം പട്ടായ ആണ് എന്ന് സിദ്ധാര്‍ഥ് പറയുന്നു