കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്നും പണം പിടിച്ച സംഭവം; ഗൂഢലോചനയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ്

ബംഗാളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് പോലീസ് പണം പിടിച്ചെടുത്തു. ജാര്‍ഖണ്ഡില്‍ നിന്നുള്ള എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചപ്, നമന്‍ ബിക്‌സല്‍ എന്നിനരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോലീസ് എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തുമ്പോള്‍ അവര്‍ക്കൊപ്പം മറ്റ് രണ്ട് വ്യക്തികള്‍ കൂടെഉണ്ടായിരുന്നു. വന്‍തോതില്‍ പണം പിടിച്ചെടുത്തതിനാല്‍ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ നോട്ട് എണ്ണല്‍ മെഷിയന്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

Loading...

പണം നോട്ട് എണ്ണല്‍ മെഷീന്‍ കൊണ്ടുവന്ന് എണ്ണി തിട്ടപ്പെടുത്തിയ ശേഷമെ എത്ര രൂപയുണ്ടെന്ന് പറയുവാന്‍ കഴിയുവെന്ന് പോലീസ് അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ നിന്നും പണം പിടിച്ചെടുത്തതിന് പിന്നില്‍ ബിജെപിയാണെന്ന് ജാര്‍ഖണ്ഡ് പിസിസി പ്രസിഡന്റ് ആരോപിച്ചു.