താലിബാൻ പണി തുടങ്ങി; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി

അഫ്​ഗാനിൽ ഭരണം ആരംഭിച്ച താലിബാൻ ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾ തു‍ങ്ങിക്കഴിഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തിയിരിക്കുകയാണ് അഫ്​ഗാനിസ്ഥാൻ. ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും ഇതിനോടകം തന്നെ നിർത്തിക്കഴിഞ്ഞു. ഫെഡററേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീർഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. 2021-ൽ അഫ്ഗാനിലേക്കുള്ള കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി.
കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനിൽ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യൺ ഡോളർ വരും അത്. 400-ഓളം പദ്ധതികളുമുണ്ട്.

Loading...