എന്ത് പി.ജിയും പിഎച്ച്ഡിയും, ഞങ്ങൾ മഹാന്മാരായത് സ്കൂളിൽ പോയിട്ടോ?: താലിബാൻ വിദ്യാഭ്യാസമന്ത്രി

അഫ്ഗാനിസ്ഥാന്‍: ബിരുദാനന്തര ബിരുദത്തിനോ പിഎച്ച്‌ഡിയ്ക്കോ വിലയില്ലെന്ന് അഫ്ഗാനിസ്ഥാന്‍്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോല്‍വി നൂറുള്ള. മൗലവിമാരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നതെന്നും അവര്‍ക്ക് പിഎച്ച്‌ഡിയോ എംഎയോ ഹൈസ്കൂള്‍ ബിരുദമോ പോലും ഇല്ല. പക്ഷേ, മഹദ് വ്യക്തിത്വങ്ങളാണ് എന്നും ഷെയ്ഖ് നൂറുള്ള വ്യക്തമാക്കി.

അതുകൊണ്ട് തന്നെ വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊന്നും സ്ഥാനമില്ലെന്നും താലിബാന്‍ ഭരണകൂടത്തിന്‍്റെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് നൂറുള്ളയുടെ വിശദീകരണം.

Loading...

എന്നാല്‍ രാജ്യത്ത് ശരീഅത്ത് നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പുതിയ അഫ്ഗാന്‍ പരമോന്നത നേതാവ് ഹിബതുള്ള അഖുന്ദ്സാദ വ്യക്തമാക്കി. അധികാരത്തില്‍ ഏറ്റതിനു ശേഷമുള്ള ഹിബതുള്ളയുടെ ആദ്യ സന്ദേശമാണിത്.