റിയാലിറ്റി ഷോയില്‍ നടിമാരുടെ കൈയ്യാങ്കളി, കസ്തൂരിയും വനിതയും തമ്മില്‍ തല്ലി

ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളായിരുന്നു കസ്തൂരി ശങ്കര്‍. ഇപ്പോള്‍ തമിഴ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാണ് താരം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് കസ്തൂരി ഷോയിലെത്തിയത്. താരവും നടന്‍ വിജയകുമാറിന്റെ മകളും നടിയുമായ വനിതയുമായി ബിഗ് ബോസില്‍ വാക്ക് പോര്.

കസ്തൂരി തന്നെ തടിച്ചി എന്ന് വിളിച്ചു പരിഹസിച്ചുവെന്നാണ് വനിതയുടെ ആരോപണം മൂന്ന് കുട്ടികളുടെ അമ്മയാണ് താനെന്നും അതില്‍ ഒരാള്‍ക്ക് പതിനെട്ട് വയസ്സുണ്ടെന്നും പറഞ്ഞ വനിത ‘ബോഡി ഷെയ്മിങ്’ വളരെ മോശമാണെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ‘ താന്‍ വനിതയെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും കസ്തൂരി വ്യക്തമാക്കി

Loading...