മുട്ടത്തറയില്‍ കിട്ടിയ കാലുകള്‍ തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവിന്റെ; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം. തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയില്‍. ഓഗസ്റ്റ് 14 ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയി മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നുള്ള കൊലപാതകമാണിതെന്ന് കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും ഡിഎന്‍എ പരിശോധനയ്ക്കുശേഷമേ ഇയാളുടെ പേരുവെളിപ്പെടുത്തു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പരിശോധനയില്‍ നിന്നാണ് കൊല്ലപ്പെട്ടത് ഗുണ്ടാനേതാവ് ആയിരിക്കുമെന്ന നിഗമനത്തില്‍ എത്തിയത്.

Loading...

ഓഗസ്റ്റ് 12 മുതല്‍ ഇയാെേളാ കാണാതായിരുന്നു. തുടര്‍ന്ന് ഇയാളുമായി ശത്രുതയിലുള്ള ഗുണ്ടകളെ അന്വേഷിച്ചതും അറസ്റ്റിലായവരിലേക്ക് എത്തുന്നതും. ഒന്നാം പ്രതിയായ മനു രമേഷിന്റെ അമ്മ കന്യാകുമാരി സ്വദേശിയാണ്. മാത്രമല്ല, അവിടുത്തെ ചില കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൊല്ലപ്പെട്ട ഗുണ്ടാനേതാവും തമിഴ്‌നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ പക ഉണ്ടായിരുന്നതിനാല്‍ ഗുണ്ടാനേതാവിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അതേസമയം കണ്ടെത്തിയ ശശീരഭാഗങ്ങള്‍ കണ്ടെത്തുവാന്‍ തെളിവെടുപ്പ് തുടരുകയാണ്. അതേസമയം എവിടെയാണ് തെളിവെടുപ്പ് നടക്കുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.