ഐഎസ് ബന്ധമെന്ന് സംശയം…. തമിഴ്‌നാട്ടിലെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

Loading...

ചെന്നൈ : ഐഎസ് ബന്ധം സംശയിച്ച് തമിഴ്‌നാട്ടില്‍ വീടുകള്‍ കയറി റെയ്ഡ് തുടരുന്നു. ചെന്നൈ, തിരുനല്‍വേലി, മധുര, തേനി, രാമനാഥപുരം എന്നിവിടങ്ങളില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തിച്ച 14 പേരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

വ്യക്തികളെ കേന്ദ്രീകരിച്ചുള്ള റെയ്ഡാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് 14 പേരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നാടുകടത്തിയത്.

Loading...

ഇന്ത്യയില്‍ ഐഎസ് സെല്‍ രൂപീകരിക്കാന്‍ ഇവര്‍ യുഎഇയില്‍ നിന്നും പണം സ്വരൂപിച്ചതായി അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.