ഇടുക്കിയിലേക്ക് മേഘ ബാന്‍റുകള്‍ വീണ്ടും പ്രവേശിക്കുന്നു: വയനാട്ടില്‍ മഴ വീണ്ടും കനക്കും; കേരളത്തിന് മറ്റൊരു ഭീകരദിനം: തമിഴ്നാട് വെതര്‍മാന്റെ പ്രവചനം

ചെന്നൈ: സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതര്‍മാന്‍ എന്ന് അറിയപ്പെടുന്ന പ്രദീപ് ജോണിന്റെ പുതിയ പ്രവചനം അശങ്കയ്ക്ക് ഇടയാക്കുന്നു. കേരളത്തില്‍ കനത്ത മഴ പുരോഗമിക്കുന്നതിനിടെയാണ് മഴയുടെ പുതിയ ട്രെന്‍റുകള്‍ വ്യക്തമാക്കിക്കുന്നത്. കേരളത്തില്‍ അടക്കം കൃത്യമായ കാലവസ്ഥ നിരീക്ഷണത്തിന്‍റെ പേരില്‍ വളരെപ്പേര്‍ പിന്തുടരുന്ന വ്യക്തിയാണ് പ്രദീപ് ജോണ്‍. ഫേസ്ബുക്കിലൂടെയാണ് കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴ സംബന്ധിച്ച് പ്രദീപ് കുറിച്ചത്.

പ്രദീപിന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ഇടുക്കിയിലേക്ക് മേഘ ബാന്‍റുകള്‍ വീണ്ടും പ്രവേശിക്കുകയാണ്, പീരുമേടില്‍ ഇപ്പോള്‍ തന്നെ 70 എംഎം മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ വരുന്ന മേഘങ്ങള്‍ രാജമലയിലും മറ്റും നടക്കുന്ന രക്ഷപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം. തമിഴ്നാട്ടിലെ ഗൂഢല്ലൂര്‍, പണ്ടല്ലൂര്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കേണ്ട സ്ഥലങ്ങളാണ്. വയനാട്ടില്‍ മഴ തുടരുകയാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരും. കേരളത്തില്‍ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്. ഇതുവരെ 10 ശതമാനം മണ്‍സൂണ്‍ മഴയാണ് കേരളത്തില്‍ കുറവുണ്ടായിരുന്നത്. ഇത് ഓഗസ്റ്റ് 11വരെ മഴ തുടര്‍ന്നാല്‍ പൊസറ്റീവ് സോണിലെത്തും.  വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കഴിഞ്ഞ നാലുദിവസമായി കനത്ത മഴ ലഭിക്കുന്ന അവിടെ ഉരുള്‍ പൊട്ടല്‍ സാധ്യത അധികമാണ്- പ്രദീപ് കുറിച്ചു. അതേ സമയം ഇപ്പോള്‍ തുടരുന്ന മഴ ഓഗസ്റ്റ് 11വരെ തുടരുമോ എന്ന ഒരു ഒരു ഫേസ്ബുക്ക് ഉപയോക്താവിന്‍റെ ചോദ്യത്തിന് ‘യെസ്’ എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്.

Loading...

കേരളത്തില്‍ ഇക്കുറിയും കനത്ത മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ച കാലവസ്ഥ വിദഗ്ധനാണ് പ്രദീപ് ജോണ്‍. അതേ സമയം കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസം കൂടി കേരളം ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

Rains bands are seen moving into Idukki district again. Peermade has already got 70 mm. Hope the incoming clouds does…

Opublikowany przez Tamila Nadu Weathermana Piątek, 7 sierpnia 2020