മരുന്ന് വിതരണക്കമ്പനിയായ വൺ എംജിയെ ടാറ്റ ഏറ്റെടുക്കുന്നു

ഓൺലൈൻ ഷോപ്പിങ് മേഖലയിൽ സൂപ്പർ ആപ്പ് നിർമിക്കാൻ ലക്ഷ്യമിട്ടു ടാറ്റ ഡിജിറ്റലിന്റെ ഏറ്റെടുക്കലുകൾ തുടരുന്നു. ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ വൺ എംജിയെയാണ് ഡാറ്റ ഡിജിറ്റൽ പുതിയതായി ഏറ്റെടുക്കുന്നത്. ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്ക്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷമാണ് പുതിയ ഏറ്റെടുക്കൽ. വൺ എംജിയെ ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ നിലവിൽ പുറത്തുവിട്ടിട്ടില്ല.

മരുന്നുകളുടെയും ആരോഗ്യ ഉത്പന്നങ്ങളുടെയും ഓൺലൈൻ വിതരണമേഖലയിൽ മുൻനിര കമ്പനികളിലൊന്നാണ് വൺഎംജി. നിലവിൽ ടെലി കൺസൾട്ടേഷൻ, വിവിധ ആരോഗ്യ പരിശോധനകൾ ഉൾപ്പടെയുള്ളവയ്ക്ക് കമ്പനി നേതൃത്വംനൽകുന്നുണ്ട്.

Loading...