Don't Miss Uncategorized

450 കിലോമീറ്റര്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ കിട്ടയ ബില്‍ ഒമ്പത് ലക്ഷം

ഹൈദരാബാദ്: 450 കിലോമീറ്റര്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ കിട്ടയ ബില്‍ കണ്ട് രതീഷ് ശേഖറിന്റെ  കണ്ണുതള്ളിപ്പോയി . യാത്ര ചെയ്ത ദൂരം 450 കിലോമീറ്റര്‍. പക്ഷെ ബില്‍ വന്നപ്പോള്‍ ഒമ്പത് ലക്ഷത്തിന് മുകളില്‍. കഴിഞ്ഞ മാസം 24 നാണ് സംഭവം നടന്നത്. ഹൈദരാബാദിലെ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്രൈവറ്റ് കണ്‍സള്‍ട്ടന്റാണ് രതീഷ്. ജൂബിലി ഹില്‍സില്‍ നിന്നംു രാവിലെ 7.57 നിസാമാബാദിലേക്ക് യാത്രപോയി. വൈകിട്ട് 5.16 ന് തിരിച്ചെത്തുകയും ചെയ്തു. ദൂരം 450 കിലോമീറും. എന്നാല്‍ ഡ്രൈവര്‍ നല്‍കിയ ബില്ലില്‍ 9, 15, 887 രൂപ. യാത്രാ ദൂരം ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 85, 427 കിലോമീറ്ററും.

എന്നാല്‍ ബില്‍ അടയ്ക്കാന്‍ ശേഖര്‍ തയ്യാറായില്ല. തുടര്‍ന്ന് ഡ്രൈവര്‍ ഓഫീസ് സ്റ്റാഫിനെ ബന്ധപ്പെട്ട് ബില്‍ ശരിയാക്കി. പുതിയ ബില്ലില്‍ വന്ന തുക 4, 182 മാത്രം. ബില്‍ കണ്ട ഡ്രൈവറും ഞെട്ടി എന്നതാണ് വാസ്തവം. ഈ തുകയ്ക്ക് താങ്കള്‍ക്ക് രണ്ട് ഇന്‍ഡികാ കാറുകള്‍ വാങ്ങാമെന്നായിരുന്നു ഡ്രൈവറായ സുനില്‍ കുമാര്‍ ശേഖറിനോട് പറഞ്ഞത്. കാര്‍ ബുക്ക് ചെയ്തപ്പോള്‍ മൊബൈലില്‍ കാണിച്ച യാത്രാചെലവ് അയ്യായിരം രൂപയ്ക്ക് അടുത്താകുമെന്നായിരുന്നു എന്ന് രതീഷ് പറയുന്നു. പിന്നീട് അധികൃതരുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. കംപ്യൂട്ടറില്‍ പറ്റിയ പിഴവാണ് ഇങ്ങനെയൊരു അബദ്ധത്തിന് കാരണമെന്നും തെറ്റുപറ്റിയതില്‍ ക്ഷമ ചോദിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

Related posts

നിക്ഷേപകർക്കു കാശ് തിരികെ കൊടുക്കാൻ മുനീറിന് മനസില്ല; ഇന്ത്യാവിഷൻ ചാനലിലെ ഓഹരി ഉടമകൾ നിയമയുദ്ധത്തിന് ഒരുങ്ങുന്നു

subeditor

പച്ച കറികള്‍ക്കും ഹോർമോൺ കുത്തിവയ്പ്

subeditor

ദുബായിൽ പെര്‍മിറ്റ് പുതുക്കാന്‍ ഇനി തൊഴിലാളിയുടെ ഒപ്പ് നിര്‍ബന്ധം ജനവരി 1 മുതല്‍ പുതിയ തൊഴില്‍ നിയമം

subeditor

ആരാധനാലയങ്ങൾക്ക് പണം നൽകുന്നവർ സരസ്വതി ക്ഷേത്രങ്ങളായ വിദ്യാലയങ്ങൾക്കുകൂടി നൽകട്ടെ

subeditor

വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ, ദിപാ നിശാന്തിനേ തേച്ച് ഒട്ടിച്ച് അഡ്വ ജയശങ്കർ

subeditor

വിദർഭ ഇന്ത്യയുടെ ദുഖം. പരുത്തി കർഷകർ ജീവനുവേണ്ടി നിലവിളിക്കുന്നു

subeditor

കാമുകിയുമായുള്ള ലൈംഗീക വേഴ്ച്ച പോൺ സൈറ്റിന്‌ വിറ്റ് പണം വാങ്ങിച്ച പോലീസുകാരൻ കുടുങ്ങി

subeditor

മകളുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണം ; കടലോളം സങ്കടം ഉള്ളിലൊതുക്കി അബൂട്ടി

subeditor

കെഎസ്ഇബി സ്മാർട്ടാകുന്നു; വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എന്തു പരാതിയും ഇനി വാട്‌സ്ആപ്പ് വഴി അയയ്ക്കാം

subeditor

ഭാര്യയുടെ പ്രസവം പകർത്തിയ ഭർത്താവിന്റെ സെല്ഫി; ഭർത്താവിനെതിരെ ലോകത്തെങ്ങും പരിഹാസം

subeditor

കേരളം എരിപൊരികൊള്ളുന്നു. വിറളിപിടിച്ച് രമേശ് ചെന്നിത്തല, സമരത്തിന്‌ സി.പി.എം സഹായം തേടി, ചെന്നിത്തല കോൺഗ്രസിന്റെ മാനം കൊടുത്തിയെന്ന്

subeditor

മൂന്നു കോടിയുടെ വീട്ടിൽ താമസിക്കുന്ന, സ്വന്തമായി ലക്ഷങ്ങളുടെ ആഡംബര കാറുകളുള്ള ഒരു സ്ത്രീ കുടുംബത്തിനുവേണ്ടി റോഡ്സൈഡിൽ ഭക്ഷണ വിൽപ്പന

subeditor

Leave a Comment