പ്ലസ്ടു വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ടാക്സി ഡ്രൈവർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശി പാണ്ഡ്യരാജ് (30) ണ് അറസ്റ്റിലായത്. ആറുമാസമായി വീട്ടില്‍ വച്ച് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചിരുന്നു.

ഗര്‍ഭിണിയായ കുട്ടിയെ അമ്മ ചിത്തിരപുരം ആശുപത്രിയിലെത്തിച്ച് ഗര്‍ഭം ഇല്ലാതാക്കാന്‍ ഡോക്‌റോട് ആവശ്യപ്പെട്ടതോടെ സംഭവം ഡോക്ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പുപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading...