ട്യൂഷന്‍ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ടാക്‌സി വിളിച്ചു, കൊച്ചിയിൽ വിദ്യാര്‍ത്ഥിനിക്ക് പിന്നീട് സംഭവിച്ചത്

കൊച്ചി: ട്യൂഷന്‍ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ്ടപ വിദ്യാര്‍ത്ഥിനിക്ക് നെരെ ഡ്രൈവറുടെ പീഡന ശ്രമം. കാറിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഏലൂര്‍ സ്വദേശി 52കാരന്‍ യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

കാക്കനാട് കെന്നഡി മുക്കില്‍ നിന്നുമാണ് രാത്രിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടില്‍ പോകാനയി ഓണ്‍ലൈന്‍ ടാക്‌സി പിടിച്ചത്. കാറില്‍ കയറിയ വിദ്യാര്‍ത്ഥിനിയെ ഡ്രൈവറായ യൂസഫ് അപമാനിക്കുകയായിരുന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ ഡോര്‍ തുറന്ന് ചാടിയാണ് വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത്.

Loading...

രാത്രി 8 വരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്സിയിലോ ഓട്ടോറിക്ഷയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു മടങ്ങാറുള്ളത്. വിദ്യാര്‍ത്ഥിനി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സംഭവസ്ഥലത്ത് നിന്നും യൂസഫ് രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.