ഹൈദരാബാദ്: ഒരു ഹിന്ദു ഡ്രൈവറെ വിട്ടുതരുമൊ? ഡ്രൈവര്‍ ഹിന്ദുവായിരിക്കണമെന്ന നിബന്ധനയോടെ ടാക്സി സര്‍വീസ് ആവശ്യപ്പെട്ട കസ്റ്റമര്‍ക്ക് ഒരു ഓല ടാക്സി കമ്പനി ട്വിറ്ററിലൂടെ നല്കിയ മറുപടിയ്ക്ക് വന്‍സ്വീകാര്യത. മതത്തിന്റെ പേരില്‍ തങ്ങളുടെ ഡ്രൈവര്‍മാരെ വേര്തിരിക്കാനാവില്ലെന്നായിരുന്നു ഒലയുടെ ട്വീറ്റ്.
Loading...
ഹൈദരബാദുകാരനായ ഡോ. സലീം വീരപ്പ നായിഡു എന്നൊരാളാണ് ടാക്സിക്കാരന് ഹിന്ദു ഡ്രൈവര്‍ ആഹിരിക്കണമെന്ന ആവശ്യവുമായി ഓല ടാക്സി കമ്പനിയെ വിളിച്ചത്. തിങ്കളാഴ്ച ആയിരുന്നു സംഭവം. സംഭവം പന്തിയല്ല എന്നു മനസ്സിലായപ്പോള്‍ അദ്ദേഹം എല്ലാവരോടും ക്ഷമാപണം നടത്തി.
ഒലയുടെ ട്വീറ്റിന് വലിയ പ്രതികരണമാണ് ട്വിറ്ററില്‍ ലഭിച്ചത്. ഇതിനകം 960 ആളുകള്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു. ഒലയുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയെ അഭിനന്ദിച്ച് യൂബര്‍ ടാക്സിയും രംഗത്തെത്തി.