ജഷൻമാലുമായുള്ള പങ്കാളിത്തം വിപുലീകരണ തന്ത്രത്തിന്റെ ഭാഗം

എല്‍സിഡി ടിവി ബ്രാന്‍ഡും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍ എന്നിവയിലെ തുടക്കക്കാരായ ടിസിഎല്‍ ഇലക്ട്രോണിക്സ് , ജിസിസിയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നായ ജഷൻമാലുമായി കൈകോര്‍ക്കുന്നു. അവരുടെ വിപുലമായ ഗൃഹോപകരണ ഉൽപ്പന്നങ്ങളും ഏറ്റവും പുതിയ FreshIN എസികളും അവതരിപ്പിക്കുകയാണ്. ഈ മേഖലയിലെ ടിസിഎല്ലിന്റെ പ്രധാന പങ്കാളിയാകും ജഷൻമാൽ.

മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ടിസിഎല്ലിന്റെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ് ജഷൻമാലുമായുള്ള പങ്കാളിത്തം. വിതരണതത്തിലെ എന്‍ഡ് ടു എന്‍ഡ് ഓപ്പറേഷനുകളും ലോജിസ്റ്റിക്സ് മുതല്‍ വാറന്‍റി, സേവനങ്ങള്‍ വരെയും കൈകാര്യം ചെയ്യുക എന്നിവയും അതോടൊപ്പം തന്നെ നടത്തുന്നു. ഈ പങ്കാളിത്തം റ്റിസിഎല്ലിനെ അതിന്റെ മികച്ച ഗൃഹോപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവ വഴി യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ആദ്യമായി വിപുലമായ കസ്റ്റമര്‍ ബേസ് നേടാന്‍ സഹായിക്കുന്നു.

Loading...