15 കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍

ലൂയിസിയാന: 15-കാരന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ലൈംഗീകബന്ധത്തിലേര്‍പ്പെടുകയും ചെയ്ത കേസില്‍ 27-കാരി ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തു. ലൂയിസിയാന ബാറ്റന്‍‌റൂജിലുള്ള സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ഹൈസ്കൂള്‍ ആയ ക്രിസ്ത്യന്‍ ലൈഫ് അക്കാദമിയിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപിക ആംബര്‍ ആന്‍ഡേഷ്‌സണ്‍ (27) ആണ് പോലീസ് പിടിയില്‍.

ഇവര്‍ കുട്ടിയുടെ സെല്‍ഫോണിലേക്ക് ലൈംഗീക ചുവയുള്ള ടെക്‌സ്റ്റ് മെസ്സേജുകളു, നഗ്നചിത്രങ്ങളും അയയ്ക്കുകയും കുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. കുട്ടിയുടെ മാതാവ് ഒരിക്കല്‍ അവന്റെ സെല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ ഈ വിവരങ്ങള്‍ മനസ്സിലാകുകയും സ്കൂളില്‍ പരാതിപ്പെടുകയുമുണ്ടായി. അത് 2013-ല്‍ ആയിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ഇതിനെതിരെ യാതൊരു നടപടികളും എടുത്തില്ല. കൂടാതെ ഇപ്പോള്‍ 17 വയസ്സുള്ള ഈ കുട്ടിയുമായി ടീച്ചറുടെ ബന്ധം തുടര്‍ന്നുകൊണ്ടുമിരുന്നു. ഈ മാസം കുട്ടിയുടെ ഒരു സുഹൃത്ത് മാതാവിന്റെ അടുത്ത് ഇവരുടെ ബന്ധത്തെപ്പറ്റി വിശദീകരിച്ചതിനു ശേഷമാണ് അവര്‍ പോലീസില്‍ പരാതിപ്പെട്ടത്.

Loading...

തുടര്‍ന്നാണ് പോലീസ് ടീച്ചറെ അറസ്റ്റ് ചെയ്തു. അവര്‍ തെറ്റുമനസ്സിലാക്കി പോലീസിന്റെ അടുത്ത് മാപ്പപേക്ഷിച്ചതായി പോലീസ് പറഞ്ഞു. രാത്രി 10 മണിക്കും 2 മണിക്കുമിടയിലായിരുന്നു ഇവര്‍ ഫോണില്‍ കൂടി കുട്ടിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നത്. കുട്ടിയെ അടുത്തുള്ള ഒരു ഫാസ്റ്റ് ഫുഡ് കടയുടെ അടുത്ത് വരുത്തി അവിടെ നിന്നും ടീച്ചര്‍ കാറില്‍ വന്ന് അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

ടീച്ചറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ 25,000 ഡോളറിന്റെ ജാമ്യം ആണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോ. ജെറി മെലില്ലി എന്ന പാസ്റ്റര്‍ ആണ് ക്രിസ്ത്യന്‍ ലൈഫ് അക്കാദമി സ്കൂളിന്റെ സ്ഥാപകന്‍.