News Obituary

അദ്ധ്യാപികയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ഭയപ്പെടുത്തിയ അപകടം

അമിത വേഗത്തിൽ വന്ന ലോറിയുടെ അടിയിൽ പെട്ട് അദ്ധ്യാപികക്ക് ദാരുണാന്ത്യം.ഇന്നു രാവിലെ 8.15-ന് എംജി യൂണിവേഴ്‌സിറ്റി ബസ്‌സ്‌റ്റോപ്പിലാണ് അപകടം. മേരിമൗണ്ട് സ്കൂള്‍ അധ്യാപികയും മാന്നാനം മുത്തേടം (കല്ലുവെട്ടാംകുഴി) ഷാജി മാത്യുവിന്റെ ഭാര്യയുമായ ലീന(42)യാണ് മരിച്ചത്.
ഭര്‍ത്താവ് ഷാജിയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ലീനയെ സ്കൂളില്‍ കൊണ്ടാക്കുന്നതിനു പോകുകയായിരുന്നു. റോഡിലെ ഹംബില്‍ കയറിയിറങ്ങുകയായിരുന്നതിനാല്‍ സ്കൂട്ടറിനു വേഗം കുറവായിരുന്നു. പിന്നാലെ അമിതവേഗത്തില്‍ പാഞ്ഞെത്തിയ ടോറസ് ലോറി വേഗം കുറയ്ക്കാതെ ഹംബില്‍ കയറിയിറങ്ങുകയും സ്കൂട്ടറില്‍ തട്ടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ലോറി തട്ടിയതിനെത്തുടര്‍ന്ന് സ്കൂട്ടര്‍ മറിയുകയും ഷാജി ഇടതുവശത്ത് റോഡരികിലേക്കു വീഴുകയും ലീന വലതുവശത്ത് റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. തൊട്ടടുത്തനിമിഷം ലോറി ലീനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ലീനയുടെ വയറിലൂടെ കയറിയിറങ്ങിയ ലോറി പിന്നോട്ടെടുത്തപ്പോള്‍ വീണ്ടും ശരീരത്തിലൂടെ കയറിയിറങ്ങി. തല്‍ക്ഷണം മരണം സംഭവിച്ചു.റോഡിലേക്കു തെറിച്ചുവീണ ഷാജി ചാടിയെണീറ്റ് നോക്കുമ്പോള്‍ കണ്ടത് ലീനയുടെ ചതഞ്ഞരഞ്ഞ ശരീരമാണ്. ദാരുണരംഗം കണ്ട് നടുങ്ങിവിറച്ചു.കോഴിക്കോട് നാട്ടുപറമ്പില്‍ കുടുംബാംഗമാണ് ലീന. മക്കള്‍: എബി, ആല്‍ബി (ഇരുവരും മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍)

“Lucifer”

 

Related posts

പോലീസ് ആരെയാണ് ഭയക്കുന്നത് ; ശബരിമലയില്‍ നിരോധാനാജ്ഞ വീണ്ടും നീട്ടി

subeditor5

ഞങ്ങളും മനുഷ്യരാണ്: വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിശോധിക്കും

subeditor

ഒളിംപിക്സിൽ പ്രകടനം മോശമായതിന്റെ പേരിൽ വിമർശിക്കുന്നവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രഞ്ജിത് മഹേശ്വരി

subeditor

ഓൺലൈൻ ബ്ലാക്മെയിൽ; സോളമൻ തട്ടുന്നത് കോടികൾ

subeditor

വധൂവരൻമാർ ബക്കറ്റുമായി പിരിവിനിറങ്ങി, അമ്പരപ്പ് മാറാതെ നാട്ടുകാർ

subeditor

ജോസഫിനെ മാണി വെട്ടി, കോട്ടയത്ത് തോമസ് ചാഴിക്കാടൻ മത്സരിക്കും

subeditor5

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; തലപ്പുഴയിൽ എത്തിയ അതേ സംഘമെന്ന് സൂചന

subeditor5

ആലുവാക്കാരി സിസ് മോൾ പറയുന്നു, ഞാൻ പാവമാ…കട്ടെടുത്ത 8കിലോ സ്വർണ്ണം പണയം വയ്ച്ചതേ ഉള്ളു…വിറ്റ് മുടിച്ചില്ല

subeditor

അമ്മയുടെ അവിഹിത ബന്ധം എതിര്‍ത്തു; യുവാവിനെ അമ്മയും സുഹൃത്തും ചേര്‍ന്ന് അടിച്ചുകൊന്നു

subeditor5

സൂപ്പര്‍സോണിക് മിസൈല്‍ ഇന്ത്യന്‍ ആര്‍മി വിജയകരമായി പരീക്ഷിച്ചു

subeditor

ആകാശത്ത് വിസ്മയക്കാഴ്ച്ച ഒരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ വരുന്നു; ആകാംഷയോടെ ശാസ്ത്രലോകം

subeditor12

എന്‍.എസ്.എസ്സിനെതിരെ പ്രതിഷേധം ശക്തം; നേതൃത്വത്തില്‍ മാറ്റം വരുത്തണം: സുരേഷ് ഗോപി

subeditor

Leave a Comment