കാസർകോട് എട്ടാം ക്ലാസ് ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: എട്ടാം ക്ലാസു കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. ആദൂർ സ്വദേശി ഉസ്മാനെ മുംബൈയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

ഫോൺ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ്‌ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി.

Loading...