മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ; അറസ്റ്റിലാകുന്നത് മൂന്നാം തവണ

മലപ്പുറം: താനൂരിൽ പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. അഷ്റഫ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇത് മൂന്നാം തവണയാണ് ഇയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മൂന്ന് തവണയും അറസ്റ്റ് ചെയ്തത് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ്. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷറഫിനെതിരെ കേസെടുത്തത്.

ഏഴു വർഷത്തിന് ശേഷം രക്ഷിതാക്കളുടെ പരാതിയിൽ കരിപ്പൂരിലും ഇയാൾക്കെതിരെ കേസെടുത്തു. ഈ രണ്ട് കേസുകളിലും പ്രതിയായിരിക്കെയാണ് അഷറഫ് താനൂരിലും സമാന കേസിൽ ഉൾപെട്ടിട്ടുള്ളത്.ഇന്ന് സംസ്ഥാനത്ത് നേരത്തെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ ഇരയ്ക്ക് സർക്കാർ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി ഉയർന്നിട്ടുണ്ട്. മാവേലിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹായർസക്കണ്ടറി സ്കൂൾ അധികൃതർക്ക്‌ എതിരെയാണ് പരാതി. പ്ലസ് ടു അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കേരള ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കേസിൽ ഇടപെട്ട ഹൈക്കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി.

Loading...