കുട്ടികള്‍ കോപ്പി അടിക്കാതിരിക്കാന്‍ തലയില്‍ കാര്‍ഡ്ബോര്‍ഡ് വെച്ച് അധ്യാപിക. പ്രതിഷേധം ശക്തം

കോപ്പിയടിക്കാതിരിക്കാന്‍ വ്യത്യസ്തമായ പരീക്ഷണം നടത്തിയ അധ്യാപികയുടെ നടപടിക്കെതിരെ വന്‍ജന രോഷം. പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ കോപ്പി അടിക്കാതിരിക്കാന്‍ തലയില്‍ കാര്‍ഡ്ബോര്‍ഡ് അണിയിച്ചതാണ് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സെന്‍ട്രല്‍ മെക്സിക്കോയിലെ ഒരു സ്‌കൂളില്‍ ആണ് സംഭവം

കുട്ടികളുടെ രണ്ട് കണ്ണ് മാത്രമാണ് പുറത്ത് കാണുന്നത്. ഇതിന്റെ ഫോട്ടോ എടുത്ത് ഒരു രക്ഷകര്‍ത്താവ് പ്രചരിപ്പിച്ചതോടെയാണ് പുറംലോകം ഇതിനെക്കുറിച്ച് അറിയുന്നത്. അതേസമയം വിദ്യാര്‍ത്ഥികളോട് ഇതുപോലെയുള്ള ക്രൂരത ചെയ്ത അധ്യാപികയെ പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. എന്നാല്‍ വിചിത്രമായ വിശദീകരണമാണ് അദ്ധ്യാപിക നല്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Loading...

സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ സമ്മതത്തോടെയാണ് ഇത്തരമൊരു നീക്കമെന്നും പരീക്ഷ എഴുതുമ്പോള്‍ പൂര്‍ണ്ണ ഏകാഗ്രത ലഭിക്കാനുള്ള മനഃശാസ്ത്രപരമായ വഴിയാണെന്നുമാണ് അധ്യാപിക നല്‍കിയ വിശദീകരണം.