ഏഴാം ക്ലാസ് വിദ്യാര്‍ത്തിനി ഗര്‍ഭിണി, അധ്യാപകന്‍ ഒളിവില്‍

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ ഒളിവില്‍. തേഞ്ഞിപ്പാലത്താണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ അറബി അധ്യാപകന്‍ മഷൂദിനെതിരെ പോലീസ് കേസെടുത്തു.

കടുത്ത വയറുവേദനയെ തുടര്‍ന്ന വിദ്യാര്‍ത്ഥിനിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്. പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. ജൂണ്‍ അവസാനം പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് അധ്യാപകന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അധ്യാപകന്‍ ഒളിവിലാണ്.

Loading...