വിദ്യാർത്ഥിനി ഗർഭിണി, അധ്യാപകൻ ഒളിവിൽ, സംഭവം മലപ്പുറത്ത്

സ്‌കൂൾ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. സംഭവത്തിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം യുപി സ്കൂളിലെ താത്‌കാലിക അധ്യാപകൻ മസൂദിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണ സംഘം തെരച്ചിൽ തുടങ്ങി.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. കുറച്ചുനാൾ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ ഒരു സ്കാനിംഗ് സെന്‍ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയെന്ന് വ്യക്തമായത്. സ്കാനിംഗ് സെന്‍ററില്‍ നിന്നും വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി 376 പ്രകാരം ബലാൽസംഗക്കുറ്റവും ചുമത്തി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്‍റെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.

Loading...

തന്‍റെ ബന്ധുവായ മറ്റൊരു അധ്യാപകന്‍റെ വീട്ടിൽ എത്തിയപ്പോഴാണ് മസൂദ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മസൂദിനായി അന്വേഷണം ഊർജിതമാക്കിയതായി തേഞ്ഞിപ്പലം ഡിവൈഎസ്‍പി അറിയിച്ചു. അതേസമയം പോലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞത്.