വിദ്യാര്‍ത്ഥിയുമായി അരുതാത്ത ബന്ധം, അധ്യാപിക പിടിയില്‍

വിദ്യാര്‍ത്ഥിയുമായി അരുതാത്ത ബന്ധം പുലര്‍ത്തിയ അധ്യാപികയെ ഒടുവില്‍ പോലീസ് പിടികൂടി. ഫ്‌ളോറിഡയിലെ ഒരു സ്‌കൂളിലാണ് സംഭവം. അധ്യാപികയും ബാസ്‌കറ്റ്‌ബോള്‍ പരിശീലകയും കൂടിയായ 26കാരി മെഗാന്‍ പാരിസാണ് പിടിയിലായത്. അറസ്റ്റ് വാറണ്ട് പൊറുപ്പെടുവിച്ചതോടെ മെഗാന്‍ സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് വൊളൂഷ്യ കൗണ്ടി ഷെരീഫ് ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

16 വയസുള്ള വിദ്യാര്‍ത്ഥിയുമായായിരുന്നു അധ്യാപികയുടെ ബന്ധം. കീഴടങ്ങിയ മെഗാനെ ജയിലിലേക്ക് മാറ്റി. കണക്ക് അധ്യാപികയായിരുന്ന മെഗാന്‍ ന്യൂ സ്മിര്‍ന ബീച്ച് ഹൈസ്‌ക്കൂളില്‍ പെണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോള്‍ ടീം പരിശീലകയുമായിരുന്നു. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വളരെ അടുത്ത പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റൊരു വിദ്യാര്‍ത്ഥി സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Loading...

തുടര്‍ന്ന് മാര്‍ച്ചില്‍ അധ്യാപികയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. കുട്ടിയുമായി ബന്ധമുണ്ടെന്ന് മനസിലായതോടെ സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ ശമ്ബളത്തോട് കൂടി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. മെഗാന്‍ വിദ്യാര്‍ത്ഥിയുമായി കാമ്ബസിന് പുറത്ത് വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.