അഞ്ച് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിന തടവ്

കണ്ണൂര്‍. അഞ്ച് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പിഇ ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചത്. പീഡന വിവരം പുറത്ത് അറിഞ്ഞതിന് ശേഷം അധ്യാപകനായ ഗോവിന്ദന്‍ നമ്പൂതിരിയെ സ്‌കൂളില്‍ നിന്നും പിരിച്ച് വിട്ടിരുന്നു.

Loading...

തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി മുജീബ് റഹ്‌മാനാണ് വിധി പറഞ്ഞത്. 2013 മുതല്‍ 2014 ജൂണ്‍ വരെ വിദ്യാര്‍ഥിനികളെ സ്‌കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ വച്ച് പ്രതി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

പീഡന വിവരം അറഞ്ഞിട്ടും പോലീസില്‍ പരാതി നല്‍കാതിരുന്ന സ്‌കൂള്‍ പ്രധാന അധ്യാപിക, ഹെല്‍പ് ഡെസ്‌ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും കേസില്‍ പോലീസ് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ കോടിതി ഇവരെ വെറുതെ വിട്ടു.