Crime Kerala Top Stories WOLF'S EYE

കോപ്പിയടിച്ചത് ചോദ്യം ചെയ്ത അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു

തെറ്റുചെയ്യുന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ശിക്ഷിക്കാനെ പാടില്ല എന്ന അവസ്ഥയാണ് ഇന്ന് പലയിടത്തും നിലനില്‍ക്കുന്നത്. അത്തരത്തില്‍ പരീക്ഷയ്ക്കിടെ ഗുരുതരമായ തെറ്റായ കോപ്പിയടി പിടികൂടിയതിന് അധ്യാപകന് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഡനമാണ്. മറ്റാരുടെയും അല്ല കോപ്പിയടിച്ച വിദ്യാര്‍ത്ഥി തന്നെ അധ്യാപകന്റെ കൈ തല്ലിയൊടിച്ചു എന്നതാണ് സത്യം. കാസര്‍ഗോഡാണ് സംഭവം .

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷയ്ക്ക് കോപ്പിയടിച്ച വിദ്യാര്‍ഥിയെ ചോദ്യം ചെയ്ത ഫിസിക്‌സ് അധ്യാപകനാണ് മര്‍ദ്ദനമേറ്റത്.   പരിക്കേറ്റ ചെറുവത്തൂര്‍ തിമിരിയിലെ ഡോ.വി ബോബി ജോസിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതേ സ്‌കൂളിലെ രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ഥി കോപ്പിയടിക്കുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടതും ചോദ്യം ചെയ്തതും. തുടര്‍ന്ന് അരിശം പൂണ്ട വിദ്യാര്‍ഥി ഹാളില്‍വെച്ച് മുഖത്തടിക്കുകയും നിലത്ത് വീണപ്പോള്‍ ദേഹത്ത് ചവിട്ടുകയും അടിക്കുകയുമായിരുന്നുവെന്ന് അധ്യാപകന്‍ പൊലീസിന് മൊഴി നല്‍കി. മര്‍ദ്ദനത്തെ തുടര്‍ന്ന് അധ്യാപകന്റെ കൈ ഒടിയുകയും ചെവിയുടെ കര്‍ണ്ണപടത്തിന് ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മര്‍ദ്ദനത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയാല്‍ അധ്യാപകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

Related posts

നേഴ്സിങ്ങ് വിദ്യാർഥിയുടെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

subeditor

പ്രളയം കൂടുതല്‍ ബാധിച്ച മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് അവസരം നല്‍കാതെ സിപിഐഎം

മദ്യലഹരിയിൽ കാർ ഇടിപ്പിച്ചുകൊന്നത്, സല്മാൻ കുറ്റകാരൻ. ശിക്ഷിക്കും.

subeditor

ഫേസ്ബുക്കിലൂടെ പ്രണയത്തിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് മുങ്ങി

subeditor

ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

subeditor

സപ്ലൈകോയിലും സ്വൈപ്പിങ് മെഷീൻ

subeditor

പറമ്പിക്കുളം ആളിയാര്‍ കേരളത്തിനു വെള്്‌ളം കിട്ടുന്നില്ല പ്രതിക്ഷേധം ശക്തമാക്കുന്നു

subeditor

തിരിച്ചറിയില്‍ പരേഡ് ഇന്ന് നടന്നേക്കും

subeditor

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

pravasishabdam online sub editor

ഗൾഫിൽ നിന്നും വന്ന ഭർത്താബിന്‌ ഭാര്യയിൽ സംശയ രോഗം, ഉറങ്ങികിടന്ന ഭാര്യയേ മകളുടെ മുന്നിലിട്ട് കിടക്കപായി വെട്ടി നുറുക്കിയ ക്രൂരതക്ക് പിന്നിൽ

subeditor

കണ്ണൂരിൽ അദ്ധ്യാപകൻ വിദ്യാർഥിയേ പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധത്തിന്‌ നിർബന്ധിച്ചു, ക്രൂര മർദ്ദനവും

subeditor