വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട്. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. പാലക്കാട് തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസില്‍ സംശയം ചോദിച്ച കുട്ടിയെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ കാത്തു നില്‍ക്കുവാന്‍ ആവശ്യപ്പെട്ട അധ്യപകന്‍. വിദ്യാര്‍ഥികള്‍ എല്ലാവരും പോയെന്ന് ഉറപ്പാക്കിയ ശേഷം അതിക്രമം കാണിക്കുകയായിരുന്നു.

സ്‌കൂളില്‍ നിന്നും നിലവിളിച്ച് വീട്ടിലേക്ക് ഓടിയ വിദ്യാര്‍ഥി വീട്ടിലെത്ത് മാതാപിതാക്കളോട് സംഭവം വിവരക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ അധ്യാപകനോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

Loading...

ഈ അധ്യാപകനെക്കുറിച്ച് നിരവധി പരാതികള്‍ മുമ്പും വിദ്യാര്‍ഥികള്‍ ഉര്‍ത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പെരിങ്ങോട്ടുകുറിശ്ശി ബമ്മണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ട് മാസം മുമ്പാണ് ഇയാല്‍ ജോലിയില്‍ പ്രവേശിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.