ഷഹലമോൾ പേടിക്കാതിരിക്കാനാണ് ആണികൊണ്ടതാണ് എന്നൊക്കെ പറഞ്ഞത്… ആ അധ്യാപകർക്കും ചിലത് പറയാനുണ്ട്..

ഷഹലയുടെ അധ്യാപകർക്കും ചിലത് പറയാനുണ്ട്…. ഇത്രയും ദിവസം ഞങ്ങൾ മൗനം പാലിച്ചത് ഞങ്ങൾക്ക് നഷ്ടമായ പൊന്നോമന മകളെയോർത്തായിരുന്നു.

പക്ഷേ മറ്റൊരു മകൾ വാക്കുകളാം ആയുധങ്ങൾ കൊണ്ട് അനേകായിരം ഗുരു ഹൃദയങ്ങളെ നോവിച്ചുകൊണ്ടിരിക്കുന്നു ..

Loading...

ബത്തേരി നിവാസികൾക്കറിയാം വർഷങ്ങൾക്കു മുൻപ് സർവ്വജന സ്ക്കൂൾ എങ്ങനെയായിരുന്നുവെന്ന്, ഊർജ്ജസ്വലരായ കഠിനാധ്വാനികളായ ഒരു കൂട്ടം അധ്യാപകരുടെ പ്രയത്നം എതെത്ര മാത്രമെന്ന് പറയാൻ വാക്കുകളില്ല സ്ക്കൂളിനെ ഇന്നത്തെ നിലയിലേക്കുയർത്തി..

അധ്യാപകർ അവരുടെ കുഞ്ഞുങ്ങളെ ഈ വിദ്യാലയത്തിൽ ചേർത്ത് മാതൃക കാണിച്ചു. തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും TC വാങ്ങി കുട്ടികൾ ഇവിടെ ചേർന്നു തുടങ്ങി. SSLC ക്ക് 100 % വിജയം നേടി ജില്ലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായി..

ഇതിനൊക്കെ പിന്നിലെ അധ്യാപകരുടെ പ്രയത്നം ചെറുതല്ല. വെറുതെ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി വീട്ടിൽ പോവുകയായിരുന്നില്ല കുഞ്ഞേ ഞങ്ങൾ.. ഞങ്ങൾക്ക് നിങ്ങളെ ശകാരിക്കേണ്ടി വന്നിട്ടുണ്ട്.

പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നിങ്ങൾ വീഡിയോകളിൽ പറഞ്ഞ ചില കാര്യങ്ങൾ സംശയ നിവൃത്തിക്കുവേണ്ടി ചോദിക്കുകയാണ്.

നിങ്ങൾ തന്നെ പറയുന്നു 7മത്തെ പീരിയഡാണ് ഷഹലക്കു പാമ്പുകടിയേറ്റതെന്ന്. എന്നിട്ടും നിങ്ങൾ പറയുന്നു 3 മണിക്ക് കടിയേറ്റുവെന്ന്. ഒരു കുട്ടി തന്നെ വിവിധ വീഡിയോകളിൽ പല സമയം പറയുന്നുണ്ട്.

കീർത്തന മോളുടെ വീഡിയോയിൽ പറയുന്നുണ്ട് ബിൻസി ടീച്ചർ ക്ലാസിൽ വന്ന് 4 ഗ്രൂപ്പ് ആയി തിരിച്ചു 2 ഗ്രൂപ്പിലായിരുന്നു ഷഹല .ഞങ്ങൾക്ക് വർക്കു തന്നുവെന്ന്. അതിന് കുറഞ്ഞത് 10 മിനുട്ടെങ്കിലും ടീച്ചർ എടുത്തിട്ടുണ്ടാവും. അപ്പോൾ സമയം 3. 20.

ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ക്ലാസിലെ ചെറിയ പൊത്തിൽ കുഞ്ഞിന്റെ കാലു കുടുങ്ങുന്നത്. പഠിപ്പിച്ചു കൊണ്ടിരുന്ന ടീച്ചർ തന്നെയാണ് ഓടി വന്ന് കാലു വലിച്ചെടുക്കുന്നതും വലിച്ചെടുത്തപ്പോൾ കാലിലെ തൊലിയടർ ന്നപോലെ നീളത്തിലുള്ള മുറിവായിരുന്നു ഉണ്ടായിരുന്നത്. (അപ്പോൾ സമയം 3.25 .)

ക്ലാസിലെ കുട്ടികൾ ഓടിപ്പോയി തൊട്ടടുത്ത ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരുന്ന ഷാജിൽ സാർ, ലീന ടീച്ചർ ഷൺമുഖൻ സാർ (മറ്റൊരു കുട്ടിയെ നടുവേദനക്ക് ഡോക്ടറെ കാണിക്കാൻ പോയിട്ട് എത്തിയതായിരുന്നു മാഷ് ) എന്നിവരെ വിളിച്ചു കൊണ്ടുവന്നു.

അപ്പോഴേക്കും ഓടിക്കൂടിയ മറ്റു ക്ലാസിലെ കുട്ടികൾ പാമ്പുകടിച്ചുവെന്നും പറഞ്ഞ് ബഹളമുണ്ടാക്കിയപ്പോൾ ഷഹലമോൾ പേടിക്കാതിരിക്കാനും കൂടിയാണ് അങ്ങനെയല്ല ആണികൊണ്ടതാണ് നിങ്ങൾ ക്ലാസിൽ പോകണമെന്നും പറഞ്ഞ് ഷജിൽമാഷ് വടിയെടുത്ത് കുട്ടികളെ ഓടിച്ചത്.

പാമ്പാണ് കടിച്ചതെന്ന് ഷഹലക്കറിയില്ലായിരുന്നുവെന്നും പാമ്പാണ് കടിച്ചതെന്ന് കാലിലെ പാടു നോക്കികീർത്തനയാണ് പറഞ്ഞതെന്നും വീഡിയോയിൽ പറയുന്നു.

അപ്പോൾ സമയം 3.30pm. ഷൺമുഖൻ സാറാണ് കുട്ടിയുടെ അച്ഛനെ വിളിക്കുന്നത്. ഞാൻ ടൗണിലുണ്ട് ഉടനെയെത്താമെന്ന് അച്ഛൻ പറയുന്നു. ഷജിൽ സാർ കുട്ടിയെ കോരിയെടുത്ത് താഴെ ക്ലാസ് മുറിയിൽ നിന്നും മുകളിലെ ഓഫീസ് റൂമിനു മുന്നിലെത്തിച്ച് ബഞ്ചിൽ കിടത്തി മറ്റധ്യാപകരും ചേർന്ന് കുട്ടിയുടെ കാലു കഴുകി തുണി മുകളിൽ കെട്ടിവച്ചപ്പോഴേക്കും തന്നെ കുട്ടിയുടെ പിതാവെത്തി .

ഏതൊരു കുറ്റവാളികൾക്കും കുറ്റം വിധിക്കും മുൻപ് അവർക്കു പറയാനുള്ളത് കേൾക്കാനുള്ള അവസരം നല്കാറുണ്ട്. ഇവിടെ അതുണ്ടായില്ല. എത്ര മാധ്യമങ്ങൾ ആ സ്ക്കൂളിലെ അധ്യാപകരോട് സംസാരിച്ചു? ഒരേ കുട്ടികളോടല്ലാതെ മറ്റേതെങ്കിലും കുഞ്ഞുങ്ങളോട് നിങ്ങൾ സംസാരിച്ചോ .. ഏതെങ്കിലും രക്ഷിതാക്കളോട്?

ലോകം മുഴുവൻ ഞങ്ങളെ തെറ്റുകാരാക്കി മുദ്രകുത്തിയാലും മക്കളേ നിങ്ങൾ പറഞ്ഞ ആരോ പഠിപ്പിച്ച കള്ളങ്ങൾ അതു ഞങ്ങളെ വേദനിപ്പിച്ചു.

ഞങ്ങൾ തന്ന സ്നേഹം എത്ര പെട്ടെന്ന് നിങ്ങൾ മറന്നു.. ഞങ്ങളുടെ മകളാണ് മരണപ്പെട്ടത്,
തീരാത്ത വേദനമനപ്പൂർവ്വമായി ഒരു സെക്കന്റ് സമയം പോലും ഞങ്ങൾ വൈകിപ്പിച്ചിട്ടില്ല ..
എന്നിട്ടും ഭൂലോക ക്രിമിനലുകളായി നിങ്ങൾ ഞങ്ങളെ വാഴ്ത്തുകയാണ്…