മൂല്യനിര്‍ണയ ക്യാമ്പില്‍ അധ്യാപിക തലകറങ്ങി വീണു, കോവിഡ് ഭീതിയില്‍ സഹായിക്കാന്‍ തയ്യാറാവാതെ സഹപ്രവര്‍ത്തകര്‍

പരീക്ഷ പേപ്പറിന്റെ മൂല്യ നിര്‍ണയത്തിനിടെ അധ്യാപിക തലകറങ്ങി വീണു. എന്നാല്‍ കോവിഡ് ഭീതിയെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അധ്യാപികയെ സഹായിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറായില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം ഭര്‍ത്താവ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം ഉണ്ടായത്.

സെന്‍്‌റ് പോള്‍സ് ഹൈസ്‌കൂളിലെ മൂല്യനിര്‍ണയ ക്യാമ്പിലാണ് സംഭവം. അധ്യാപകരും അനധ്യാപകരുമായി 200 പേരാണ് ക്യാംപിലുണ്ടായിരുന്നത്. കാനഡയിലുള്ള മകളുടെ അടുത്ത് അധ്യാപിക പോയിരുന്നു. തുടര്‍ന്ന് നാട്ടില്‍ തിരികെ എത്തി ക്വാറന്റീനില്‍ പ്രവേശിച്ചു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം മൂല്യനിര്‍ണയ ക്യാമ്പില്‍ എത്തി.

Loading...

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച അധ്യാപികയെ പ്രാഥമിക പരിശോധനകള്‍ക്കുശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു. സംഭവത്തെത്തുടര്‍ന്ന് പരീക്ഷാ മൂല്യനിര്‍ണയം താത്കാലികമായി നിര്‍ത്തിവെച്ചു. അധ്യാപിക കുഴഞ്ഞുവീഴാന്‍ കാരണം പൊടിയുടെ അലര്‍ജിയാണെന്ന് കരുതുന്നതായി നഗരസഭാ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ് സജിത്കുമാര്‍ പറഞ്ഞു.