വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ ഫോട്ടോയില്‍ കാണുന്നവര്‍ ഈ ലോകത്ത് ഇതുവരെ ജനിച്ചിട്ടില്ല

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ ഫോട്ടോയില്‍ കാണുന്നവര്‍ ഈ ലോകത്ത് ഇതുവരെ ജനിച്ചിട്ടില്ല .കഴിഞ്ഞയാഴ്ച ഹിറ്റായ ഒരു വെബ്‌സൈറ്റാണ് ദിസ് പേഴ്‌സണ്‍ ഡസ്‌നോട്ട് എക്‌സിസ്റ്റ് ( This Person Does Not Exist ). ഈ ലിങ്കില്‍ ഓരോ തവണ ക്ലിക്കു ചെയ്യുമ്പോഴും ഒരു പുതിയ ആളുടെ ചിത്രം ലഭിക്കും.   ഈ ചിത്രങ്ങളെല്ലാം ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്‌വര്‍ക്ക് (generative adversarial networks (GANs) അല്‍ഗോറിതം ഉപയോഗിച്ചു സൃഷ്ടിച്ചവയാണ്.

ഈ വെബ്‌സൈറ്റ് നമ്മുടെ ലോകത്തിനു വന്നെത്തിയിരിക്കുന്ന പുതിയ മാറ്റത്തെക്കുറിച്ചുള്ള വിളംബരമാണ്. കാണുന്നത് വിശ്വസിക്കാമെന്നാണ് നമ്മള്‍ ധരിച്ചുവച്ചിരിക്കുന്നത്.  ഒരാളെ തിരിച്ചറിയാനായി കൂടുതലായും നമ്മള്‍ ഉപയോഗിച്ചു വന്നത് അയാളുടെ മുഖമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍വിഡിയ അവരുടെ അല്‍ഗോറിതം ഉപയോഗിച്ച് യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന മുഖ ചിത്രങ്ങള്‍ നിർമിച്ചു കാണിച്ചിരുന്നു. ഇതേ ടെക്‌നോളജി തന്നെയാണ് പുതിയ വെബ്‌സൈറ്റിലും ഉപയോഗിച്ചിരിക്കുന്നത്.

ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്‌വര്‍ക്‌സ് ആദ്യം അവതരിപ്പിക്കുന്നത് 2014ല്‍ ആണ്. ഡേറ്റാ സെറ്റുകളില്‍ നിന്ന് ചിത്രങ്ങള്‍ ജനറേറ്റു ചെയ്യാമെന്നാണ് അന്നു പറഞ്ഞിരുന്നതെങ്കിലും അന്നത്തെ റിസള്‍ട്ടുകള്‍ ഇത്രമേല്‍ യഥാര്‍ഥമെന്നു തോന്നിപ്പിച്ചിരുന്നില്ല. എന്നാല്‍, 2017ല്‍ ഇ ടെക്‌നോളജി എന്‍വിഡിയ ഏറ്റെടുത്തപ്പോള്‍ അതിനു മാറ്റം വന്നു.

ഈ ടെക്‌നോളജി പോര്‍ട്രെയ്റ്റ്‌സ് മാത്രം സൃഷ്ടിക്കാനല്ല ഉപയോഗിക്കാവുന്നത്. മുറികളുടെയും വാഹനങ്ങളുടെയും എല്ലാം ചിത്രങ്ങള്‍ ഇങ്ങനെ ഉണ്ടാക്കമെന്ന് ഈ വിഡിയോ പറയുന്നു: https://youtu.be/kSLJriaOumA