ന്യൂയോർക്ക്: ചാനൽ പരിപാടിയിൽ തന്റെ ജനനേന്ദ്രിയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു എന്നാരോപിച്ച് 14 കാരൻ കോടതിയിൽ. 10 ലക്ഷം ഡോളർ നഷ്ടപരിഹാരം തേടിയാണ് അമേരിക്കയിലെ കൊളറോഡോയിലുള്ള ബാലൻ കോടതിയെ സമീപിച്ചത്.

KOAA എന്ന ചാനലിന് എതിരെയാണ് പരാതി. ലൈംഗിക ചാറ്റുകളുടെ ദുരുപയോഗത്തെ കുറിച്ചുള്ള പ്രത്യേക പരിപാടിയിലാണ് ബാലന്റെ ലൈംഗികാവയവും ചാനൽ സംപ്രേഷണം ചെയ്തത്. കുട്ടിയുടെ ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ റിപ്പോർട്ടിലാണ് ജനനേന്ദ്രിയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്.

Loading...

മകന്റെ പേരും വിലാസവും പരസ്യപ്പെടുത്തരുതെന്നും ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കരുതെന്നുമുള്ള വ്യവവസ്ഥയിലാണ് ചാനലിനോട് സംസാരിച്ചതെന്ന് ബാലന്റെ പിതാവ് പറഞ്ഞു. എന്നാൽ, ബാലന്റെ ജനനേന്ദ്രിയ ദൃശ്യങ്ങളും അതോടൊപ്പം പേരും വിലാസവും കൂടി ചാനൽ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇത് സ്വകാര്യതയുടെ ലംഘനമാണ് എന്നാണ് പരാതിയിൽ പറയുന്നത്.