കാഞ്ഞിരംകുളത്ത് പൂവാലന്‍മാരെ തുരത്താന്‍ പെണ്‍കുട്ടികള്‍ സംഘടിച്ചെത്തി; ബൈക്കിലെത്തിയവര്‍ തിരിഞ്ഞുനോക്കാതെ സ്ഥലംവിട്ടു

പരാതി നല്‍കിയിട്ടും പൂവാലന്‍മാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന്, പെണ്‍കുട്ടികള്‍ തന്നെ രംഗത്തിറങ്ങി.

കാഞ്ഞിരംകുളത്തെ സ്‌കൂളിനു സമീപം കഴിഞ്ഞ ദിവസമാണ് പൂവാലന്മാരെ തുരത്താന്‍ പെണ്‍കുട്ടികള്‍ സംഘടിച്ചെത്തിയത്. പികെഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളന്റിയര്‍മാരായ ഒരു കൂട്ടം പെണ്‍കുട്ടികളാണ് രംഗത്തിറങ്ങിയത്.

Loading...

കഴിഞ്ഞ ദിവസം വൈകീട്ട് ബൈക്കിലെത്തിയ പൂവാലന്മാരെ ഇവര്‍ ധൈര്യത്തോടെ നേരിടുകയായിരുന്നു. പെണ്‍കുട്ടികള്‍ കൂട്ടത്തോടെ എത്തിയതോടെ ബൈക്കിലെത്തിയവര്‍ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് ബൈക്കുകളുടെ നമ്പറുകള്‍ സഹിതം കാഞ്ഞിരംകുളം പൊലീസില്‍ നല്‍കുകയും ചെയ്തു.

ശല്യം കാരണം പ്രദേശത്ത് കൂടി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. അസഭ്യ കമന്റുകള്‍, അശ്ലീല ആംഗ്യങ്ങള്‍ എന്നിവയാണ് യുവാക്കളുടെ പതിവ്. പ്രതികരിച്ചാല്‍ ഇവരില്‍ ചിലര്‍ ഭീഷണിപ്പെടുത്തുമെന്നും പെണ്‍കുട്ടികള്‍ പറയുന്നു