16 കാരൻ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; കൊലയ്ക്ക് പിന്നിലെ കാരണം

Loading...

ചണ്ഡിഗഡ്: ഹരിയാനയിൽ പതിനഞ്ചുകാരൻ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീടിനു പുറത്തു നിന്നു കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലാത്തതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ മണിക്കുറുകൾക്ക് ശേഷം അയൽവാസിയുടെ ഫോണിലേയ്ക്ക് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനഞ്ചുകാരൻ വിളിച്ചിരുന്നു. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Loading...

എന്നാൽ മനപൂർവ്വമല്ല കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പെട്ടെന്ന് പണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നും ബഹളം വച്ചപ്പോൾ പോലീസ്​ എത്തുമെന്ന്​ ഭയന്നാണ് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്നു പ്രതി പറഞ്ഞു.