കൊച്ചിയില്‍ ജോലിക്കുള്ള അഭിമുഖത്തിനായി എത്തിയ യുവതി അമിതരക്തസ്രാവത്താല്‍ മരിച്ചു,യുവാവ് കസ്റ്റഡിയില്‍

കൊച്ചി; ജോലിക്കുള്ള അഭിമുഖത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ അമിത രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊച്ചി എടവനാട് സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്ത് വന്നതിന് ശേഷം മാത്രമേ വിടൂ എന്ന് പൊലീസ് വ്യക്തമാക്കി.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുള്ള ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ ഇരുവരും റൂമെടുത്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെ യുവാവ് ഇവരെ രണ്ടു മണിയോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈസമയം പെണ്‍കുട്ടി മരിച്ച നിലയില്‍ ആയിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പെണ്‍കുട്ടി മരിച്ചെന്നു വ്യക്തമായതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടു.

Loading...

ഇതോടെ ആശുപത്രി അധികൃതര്‍ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. കൊച്ചിയില്‍ ജോലിക്കാര്യത്തിനുള്ള ഇന്റര്‍വ്യൂവിന് പോകുന്നതായി തലേന്ന് യുവതി അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് എഴുപുന്നയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.