കൊല്ലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ 19 കാരൻ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ 19 കാരൻ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു.പത്തനാപുരം പാടത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥിയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.

മാങ്കോട് പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ – ഷീനാ ദമ്പതികളുടെ മകൻ ആഷിക്കാ(19) ണ് അതി ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് പൊലീസിനെ കണ്ട് ഭയന്നോടവേ പന്നിക്ക് എർത്ത് വലിച്ചിരുന്ന കമ്പിയിൽ കുടുങ്ങുകയായിരുന്നു.

Loading...

പ്രദേശത്ത് ഇന്നലെ എസ്‍ഡിപിഐ സംഘര്‍ഷത്തില്‍ രണ്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്‍റെ ഭാഗമായി സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ പൊലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്.

പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്.