വിമാന യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍

വിമാനയാത്രയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ച് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം. 1994 ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠിയ്ക്കാണ് വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ഡോക്ടറായ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അദ്ദേഹത്തെ പരിശോധിച്ചത്.

ഇന്‍ഡിയോ എയര്‍ലൈന്‍സിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥനെ സ്‌റ്റെതസ്‌കോപ്പുമായി പരിശോധിച്ച ഗവര്‍ണറെ സഹയാത്രക്കാര്‍ അഭിനന്ദിച്ചു. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കൃപാനന്ദ് ത്രിപാഠി. ഒരു അമ്മയെപ്പോലെയാണ് ഗവര്‍ണര്‍ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു.

Loading...

ആന്ധ്രപ്രദേശ് കേഡറില്‍ പോലീസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി നിലവില്‍ അഡീഷനല്‍ ഡിജിപിയായി സേവനം അനുഷ്ഠിക്കുകയാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വിമാനത്തിലെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറായ ഗവര്‍ണര്‍ സഹായത്തിനായി എത്തിയയത്.